Monday, January 7, 2013

ഒരു ഫോണ്‍ കോള്‍






ബോഡി പാസ്സും വാങ്ങി എയര്‍പോര്‍ട്ട് ഡ്യൂട്ടി ഷോപ്പില്‍ കയറിയ ജബ്ബാറിന് നാട്ടില്‍ നിന്നും വിളി വന്നു. അത് നാട്ടില്‍ നിന്നും പെങ്ങളായിരുന്നു. ഇക്ക ഇപ്പോള്‍ എവിടെയാ ‘ഞാന്‍ പറഞ്ഞതൊക്കെ വാങ്ങിയോ ഇക്ക? ഡ്യൂട്ടി ഫ്രീല്‍ നല്ല ചോക്ലേറ്റ് ഉണ്ടാകും അതും കൂടി കുറച്ചു വാങ്ങിയേക്കു. അപ്പോളേക്കും ആ ഫോണ്‍ അളിയന്‍ പിടിച്ചു വാങ്ങി, അളിയന്‍ പറഞ്ഞ അത്തറിന്റെ കാര്യം ഒന്ന് കൂടി ഓര്‍മ്മിപിച്ചു. ഞങ്ങളൊക്കെ എയര്‍പോട്ടിലെക് പോകാന്‍ റെഡി ആകുന്നു. വിമാനം വൈകുക ഒന്നുമില്ലലോ, ജബ്ബാറിന്റെ ഉപ്പ അളിയനോട് ചോദിക്കാന്‍ പറയുന്നത് ജബ്ബാര്‍ കേള്‍കുന്നു, അവന്‍ ഞാന്‍ പറഞ്ഞ ചെരുപ്പും ജുബ്ബാകുള്ള തുണിയും വാങ്ങിയോ എന്ന് ചോദിച്ചേ? പിന്നെ ജബ്ബാറിന്റെ അനിയന്‍ ഫോണില്‍ അവന്റെ മൊബൈലിന്റെ കാര്യം ഒന്ന് കൂടി ചോദിച്ചു ഉറപ്പു വരുത്തി. എല്ലാത്തിനും ജബ്ബാറിന്റെ മൂളല്‍... ഭാര്യ കദീജ ഇക്കയോട് അല്പം പതുകെ ചോദിച്ചു, ഞാന്‍ പറഞ്ഞ ആ പര്‍ദ്ദ കിട്ടിയോ ആവൊ? ഹും അതിനും ജബാര്‍ മൂളി. എല്ലാവരും സംസാരിച്ച ശേഷം ഉമ്മാക് ഫോണ്‍ കൊടുത്തു. ‘എന്റെ മോന്‍ ജബ്ബാറേ, അനിക്ക് വേണ്ടി ഞാന്‍ നിനക്ക് ഇഷ്ടമുള്ള നാടന്‍ കോഴിയുടെ കറിയും, നെയ്ച്ചോറും ഉണ്ടാക്കി വെക്കുന്നുണ്ട്, ഇജ്ജു വേഗം വന്നാല്‍ നമുക്ക് എല്ലാവര്ക്കും കൂടി ഇരുന്നു കഴിക്കാമായിരുന്നു’,  ആ വാക്കുകള്‍ പറഞ്ഞു തീര്‍ക്കും മുമ്പ് ഫോണ്‍ കോള്‍ കട്ടായി .

No comments:

Post a Comment