Monday, January 7, 2013

ഒരു ഫോണ്‍ കോള്‍


ബോഡി പാസ്സും വാങ്ങി എയര്‍പോര്‍ട്ട് ഡ്യൂട്ടി ഷോപ്പില്‍ കയറിയ ജബ്ബാറിന് നാട്ടില്‍ നിന്നും വിളി വന്നു. അത് നാട്ടില്‍ നിന്നും പെങ്ങളായിരുന്നു. ഇക്ക ഇപ്പോള്‍ എവിടെയാ ‘ഞാന്‍ പറഞ്ഞതൊക്കെ വാങ്ങിയോ ഇക്ക? ഡ്യൂട്ടി ഫ്രീല്‍ നല്ല ചോക്ലേറ്റ് ഉണ്ടാകും അതും കൂടി കുറച്ചു വാങ്ങിയേക്കു. അപ്പോളേക്കും ആ ഫോണ്‍ അളിയന്‍ പിടിച്ചു വാങ്ങി, അളിയന്‍ പറഞ്ഞ അത്തറിന്റെ കാര്യം ഒന്ന് കൂടി ഓര്‍മ്മിപിച്ചു. ഞങ്ങളൊക്കെ എയര്‍പോട്ടിലെക് പോകാന്‍ റെഡി ആകുന്നു. വിമാനം വൈകുക ഒന്നുമില്ലലോ, ജബ്ബാറിന്റെ ഉപ്പ അളിയനോട് ചോദിക്കാന്‍ പറയുന്നത് ജബ്ബാര്‍ കേള്‍കുന്നു, അവന്‍ ഞാന്‍ പറഞ്ഞ ചെരുപ്പും ജുബ്ബാകുള്ള തുണിയും വാങ്ങിയോ എന്ന് ചോദിച്ചേ? പിന്നെ ജബ്ബാറിന്റെ അനിയന്‍ ഫോണില്‍ അവന്റെ മൊബൈലിന്റെ കാര്യം ഒന്ന് കൂടി ചോദിച്ചു ഉറപ്പു വരുത്തി. എല്ലാത്തിനും ജബ്ബാറിന്റെ മൂളല്‍... ഭാര്യ കദീജ ഇക്കയോട് അല്പം പതുകെ ചോദിച്ചു, ഞാന്‍ പറഞ്ഞ ആ പര്‍ദ്ദ കിട്ടിയോ ആവൊ? ഹും അതിനും ജബാര്‍ മൂളി. എല്ലാവരും സംസാരിച്ച ശേഷം ഉമ്മാക് ഫോണ്‍ കൊടുത്തു. ‘എന്റെ മോന്‍ ജബ്ബാറേ, അനിക്ക് വേണ്ടി ഞാന്‍ നിനക്ക് ഇഷ്ടമുള്ള നാടന്‍ കോഴിയുടെ കറിയും, നെയ്ച്ചോറും ഉണ്ടാക്കി വെക്കുന്നുണ്ട്, ഇജ്ജു വേഗം വന്നാല്‍ നമുക്ക് എല്ലാവര്ക്കും കൂടി ഇരുന്നു കഴിക്കാമായിരുന്നു’,  ആ വാക്കുകള്‍ പറഞ്ഞു തീര്‍ക്കും മുമ്പ് ഫോണ്‍ കോള്‍ കട്ടായി .

Saturday, September 24, 2011

ആരാ മോനേ ഈ സപ്പര്‍ ?ക്ലാസ്സ്‌ കട്ടു ചെയ്തു സിനിമ കാണാന്‍ പോകുന്ന എല്ലാ കൊച്ചു കള്ളന്മാരെയും കള്ളികളെയും നമിച്ചു തന്നെ എന്റെ ഈ കഥ തുടങ്ങാം ..
ക്ലാസ്സ് കട്ടു ചെയ്തു തീയേറ്ററില്‍ പോയി സിനിമ കാണുന്നത് വിദ്യാര്‍ഥി സമൂഹത്തിന്റെ പ്രധാന ഹോബി എന്ന് പറയഞ്ഞാല്‍ തന്നെ ആരും എതിര്‍ക്കാന്‍ വരില്ല എന്നെനിക്കറിയാം, ക്ലാസ്സ്‌ കട്ടു ചെയ്തു  ഈ പിള്ളേരൊക്കെ സിനിമ കാണാന്‍ പോയില്ലെങ്കില്‍ ഈ തീയെറ്റൊരോക്കെ പണ്ടേ പൂട്ടി പോയേനെ. എന്തായാലും കാര്യത്തിലേക്ക്‌ വരാം .

                        ഞാന്‍ ഒമ്പതില്‍ പഠിക്കുന്ന കാലം, ആടിയും പാടിയും ചെമ്മനാട്‌ സ്കൂളിന്റെ മനോഹരമായ ദിവസങ്ങള്‍ പോയി കൊണ്ടിരിക്കുന്നു. രാവിലെ തന്നെ ക്ലാസ്‌ മാഷ്‌ ആയ മധു സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളതും ചിലര്‍ക്ക്‌ ഏറ്റവും വിഷമമുള്ളതുമായ കണക്കിലൂടെ ആയിരുന്നു ഓരോ ക്ലാസും തുടങ്ങിയിരുന്നത്. ഒരു പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മാഷ്‌ ആയിരുന്നു മധുസാര്‍, ഹൈസ്കൂളില്‍ എന്റെ മൂന്ന് വര്‍ഷവും ക്ലാസ്മാസ്‌ ആയി വന്നതും ഈ സാര്‍ തന്നെ.

അങ്ങനെ അന്ന് പതിവുപോലെ ക്ലാസ്സ്‌ തുടങ്ങി. അപ്പോളാണ് പുറത്തെ വരാന്തയില്‍ ഒരു കൊച്ചു റെക്കോര്‍ഡ്‌ പുസ്തകവുമായി കുഞ്ഞിപ്പ കടന്നു വരുന്നത്, കുഞ്ഞിപ്പ ആരാണ് നിങ്ങള്‍ക്ക്‌ അറിയില്ല അല്ലെ. ചെമ്മനാട സ്കൂളില്‍ പഠിച്ച എല്ലാവര്ക്കും നന്നായി കുഞ്ഞിപ്പയെ അറിയാം. വെള്ള തുണിയും വെള്ള ഷര്‍ട്ടും ധരിച്ചു പുസ്തകം കണ്ണിനോട് അടുത്ത പിടിച്ചു വായിക്കുന്ന പ്യൂണ്‍ കുഞ്ഞിപ്പയെ ആരു മറക്കാന്‍. അയാളുടെ ശരിക്കുള്ള പേര് എന്താനെന്നു എനിക്ക് ഇന്നും അറിയില്ല. കുഞ്ഞിപ്പ വരുമ്പോള്‍ തന്നെ ചിലരുടെ മനസ്സില്‍ ലഡു പൊട്ടും, ഉച്ചക വല്ല ലീവിനും  സ്കോപ് ഉണ്ടാകുമോ എന്നാണ് അവരുടെ ചിന്ത. എന്നാല്‍ ചില പാവം ബാക്ക ബെഞ്ചുകാരുടെ  മനസ്സില്‍ ഒരു തീ ആണ് ഇനി എങ്ങാനും വല്ല പി ടി എ മീറ്റിംഗ് ആണെങ്കില്‍ തെണ്ടി പോയത് തന്നെ. കഴിഞ്ഞ മീറ്റിംഗില്‍ അമ്മാവന്‍ എന്ന് പറഞ്ഞു കൊണ്ട് വന്ന ഓട്ടോ ഡ്രൈവര്‍ക്ക് ആ വകയില്‍ കൊടുക്കാനുള്ള കാശ ഇത് വരെ കൊടുത്തില്ല. അതിന്റെ ഇടയ്ക്ക വീണ്ടും ഒരു മീറ്റിങ്ങ് കൂടി വന്നാല്‍ എവിടുന്ന് ഒപ്പിക്കാന്‍ വാടകക്ക് ഒരു ഉപ്പാനേ.

കുഞ്ഞിപ്പ നോട്ടീസ് പുസ്തകം മാഷിനെ ഏല്പിച്ചു, മാഷ്‌ എല്ലാവരും കേള്‍ക്കെ വായിച്ചു “ ഇന്ത്യയില്‍ നടക്കുന്ന സിനിമ ഫെസ്റ്റിവലിന്റെ ഭാഗമായി കുട്ടികള്‍ക്ക്‌ വേണ്ടി ഒരു ചിത്രം പ്രദര്ഷിപികുന്നു. അത് കാണാന്‍ താല്പര്യം ഉള്ളവര്‍ മൂന്ന് രൂപ ക്ലാസ്‌ മാഷിനെ ഏല്പിച്ചു രാജിസ്റെര്‍ ചെയ്യണം. മറ്റന്നാള്‍ കസരഗോടിലെ പുതിയ ബസ്‌സ്റ്റാറിന് അടുത്തുള്ള രൂപേഷ്‌ തീയേറ്ററില്‍ രാവിലെ ഒമതി മണിക്കാണ് പ്രദര്‍ശനം. ആ ദിവസം ഉച്ചക ശേഷം ക്ലാസ്സ്‌ തുടങ്ങുകയുള്ളൂ.”

നോട്ടിസ് വായിച്ചപ്പോള്‍ തന്നെ ബാകില്‍ ബെഞ്ചില്‍ ഇരിക്കുന്ന സുഹുര്‍ത്തു ഒരു പത്തു രൂപ എടുത്തിട്ട് മാഷിനോട് പറഞ്ഞു ഞാന്‍ ഉണ്ട്, എന്റെ പേര് ഇപ്പോള്‍ തന്നെ എഴുതിക്കോ. ക്ലാസ്‌ കട്ടു ചെയ്യാതെ മാഷിന്റെ കൂടെ ഇരുന്നു ഒരു സിനിമ കാണാനുള്ള അവസരം കളയണ്ട എന്ന് വിചാരിച്ചു പല വീരന്മാരും അപ്പോള്‍ തന്നെ പൈസ കൊടുത്തു പേര് കൊടുത്തു. പുറത്തേക പോകാനുള്ള അവസരം പെണ്‍കുട്ടികള്‍ മുതെലെടുക്കാതെ നിന്നില്ല, അവരില്‍ അതിക പേരും കൊടുത്തു പേര്. ഈ പാവം ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം മിണ്ടിയിട്ടു  വലിയ കാര്യം ഇല്ല. ആഴ്ചയില്‍ ഒരു ദിവസം അമ്മായിയുടെ വീട്ടില്‍ പൊയ് സിനിമ കാണുന്നതിനു തന്നെ ഉമ്മയുടെ വക നന്നായി കിട്ടാറുണ്ട്. അപ്പോളാണ് തീയറ്ററില്‍ പൊയ് സിനിമ കാണുന്ന കാര്യം. അത് കൊണ്ട് ഞാന്‍ മിണ്ടാനെ നിന്നില്ല.

അങ്ങനെ അന്ന് ക്ലാസില്‍ മൊത്തം ചര്‍ച്ച ഇത് തന്നെ, മാഷ്‌ കാശ വാങ്ങുന്നു. പേര് എഴുതുന്നു. അങ്ങനെ അങ്ങനെ ഈ ചര്‍ച്ചകള്‍ പുരോഗമിച്ചു പോകുന്നു (ഔര്‍ കാസറഗോഡ് ഭാഷയില്‍ പറഞ്ഞാല ഡിസ്ക് നന്നായി കുലുങ്ങുന്നു). അപ്പോളാണ് ഒരു പെണ് സബ്ധം ഉയര്‍ന്നത്.” അല്ല മാഷെ എല്ലാ കാര്യത്തിനും മുമ്പില്‍ ഉണ്ടാകുന്ന ഈ അന്‍വര്‍ എന്താ ഒന്നും മിണ്ടാതെ നില്‍കുന്നത്, അനവരിനെയും കൂട്ടണം സാറെ” ഇത് കേട്ടപ്പോള്‍ മാഷിന്റെ ശ്രദ്ധ എന്റെ നേരെ ആയി. എന്താടാ നീ വെരുന്നിലെ ? മാഷിന്റെ ചോദ്യം എന്റെ നേര്‍ക്ക്‌ ആയി. സാറെ അത് പിന്നെ ശരി ആകില്ല ഞാന്‍ വരുന്നില എന്ന് പറഞ്ഞു ഒഴുഞ്ഞു മാറി. അപ്പോള്‍ സഹപാഠികള്‍ എന്നെ നിര്‍ബന്ദിച്ചു കൊണ്ടേ ഇരുന്നു...അങ്ങനെ ആ ദിവസം സിനിമ കാണാന്‍ പോകുന്നതിനെ ചര്‍ച്ചകള്‍ മാത്രമായിരുന്നു.

പിറ്റേ ദിവസം ക്ലാസ്‌ മാഷ് വന്നത് നാളെ സിനിമക്ക്‌ പോകാനുള്ള ടികറ്റും കൊണ്ടായിരുന്നു. ഇന്നലെ കാശ കൊടുതവര്‍ക്ക് ഒകെ ടിക്കെറ്റ്‌ കൊടുത്തു. എല്ലാവരും ടിക്കറ്റ് വാങ്ങി തിരിച്ചു മറിച്ചും നോക്കി. കൂട്ടത്തില്‍ ഒരു പെണ്ണ് രണ്ടു ടിക്കറ്റുകള്‍ അതികം വാങ്ങി. അങ്ങനെ സിനിമ പോകുന്നതിന്റെ ചര്‍ച്ചയില്‍ മുങ്ങി അന്നും ക്ലാസ്സ്‌ നടന്നതെ ഇല്ല. നാളെ സിനിമ കാണാന്‍ പോകുന്നവര്‍ എട്ടുമണിക്ക്‌ മുമ്പ് തന്നെ സ്കൂള്‍ എത്താന്‍ ക്ലാസ്‌ മാഷ്‌ പറഞ്ഞു. എന്നും വൈകി വരുന്നവര്‍ എന്ത് പറഞ്ഞാലും നാളെ വൈകി വരില്ലാ എന്നറിഞ്ഞത് കൊണ്ടാകും മാഷ്‌ ഈ കാര്യം കൂടുതല്‍ തവണ പറഞ്ഞില്ല. എന്നാല്‍ നാളെ നിര്‍ബന്തമായും യുണിഫോം ഇട്ടു തന്നെ വരണമെന്ന് പറഞ്ഞപ്പോള്‍ പലരുടെയും മുഖം ചെറുതായി ചുളുങ്ങി, അതില്‍ അതികവും പെണ്‍ മുഖങ്ങള്‍ തന്നെ ആയിരുന്നു .

അങ്ങനെ അന്ന് ഉച്ചക ഞാന്‍ ചെമ്മനാട്‌ കടവത് ഹൈരെന്ജ് ഹോട്ടല്‍ നിന്നും നല്ല പൊറോട്ടയും മീന്‍ ചാറും പിന്നെ റൈസ്‌ സൂപും (തെളി) കഴിച്ചു പതിവ് പോലെ ക്ലാസ്സില്‍ തിരിച്ചു എത്തിയപ്പോള്‍ എന്റെ ചെവിയില്‍ ഒരു സുഹുര്‍ത്തു മെല്ലെ പറഞ്ഞു നിന്റെ ബാഗില്‍ ഒരാള്‍ ഒരു കടലാസ് വെച്ചിട്ടുണ്ട്. ഞാന്‍ ബാഗ്‌ തുറന്നു നോക്കിയതും അതാ കിടക്കുന്നു നാളെ സിനിമ കാണാന്‍ പോകാനുള്ള ടിക്കറ്റും പിന്ന്നെ ഒരു കുറിപ്പും, അതില്‍ ഇങ്ങനെ കുറിച്ചിരുന്നു “നാളെ സിനിമ കാണാന് പോകുന്ന കൂട്ടത്തില്‍ നീയും ഉണ്ടാകണം, ഞങ്ങള്‍ അത് ആഗ്രഹിക്കുന്നു. വീട്ടില്‍ ഒക്കെ ഞങള്‍ വിളിച്ചു പറഞ്ഞോളാം”. ഇവരൊക്കെ കൂടി എന്നെ അടികൊള്ളിമെന്നു എനിക്ക് ഉറപ്പായി. എന്തായാലും എത്ര അടി കൊണ്ടതാ, ഇതും കൊള്ളാന്‍ തന്നെ ഞാന്‍ എന്റെ മനസ്സിനെ പാകപെടുത്തി എടുത്തു.

അങ്ങനെ അന്ന് ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഉമ്മയുടെ ചോദ്യം വന്നു.’നാളെ സ്കൂളില്‍ നിന്ന് കൊണ്ട് പോകുന്ന പരുപാടിക്‌ നീ പോകുന്നിലെ’? ഞാന്‍ ഒന്നും മിണ്ടിയില്ല. അപ്പോള്‍ ഉമ്മ പറഞ്ഞു നിന്റെ ചങ്ങാതിമാര് എന്നെ വിളിച്ചിരുന്നു നിനക പോകണമെങ്കില്‍ പോയ്ക്കോ .

അങ്ങനെ മനസ്സില്‍ ഒരു ലഡു പൊട്ടി.

പക്ഷെ നാളെ എട്ടു മണിക മുമ്പ് സ്കൂള്‍ എത്തണമെങ്കില്‍ രാവിലെ തന്നെ നടന്നു പോകേണ്ടിവരും. ബസ്‌ ആണെങ്കില്‍ ഇവിടെ നിന്നും എട്ടരമണിക്കേ ഉള്ളു, അതില്‍ പോയാല്‍ ഒമ്പത് മണിക ടൌണില്‍ എത്താം. അങ്ങനെ എങ്കില്‍ സ്കൂളില്‍ പോകാതെ കറക്റ്റ് സമയത്ത് തീയേറ്ററില്‍ എത്താം. മറ്റു ഉള്ളവര്‍ക്ക് അത് സര്‍പ്രൈസ് ആകും. അങ്ങനെ തന്നെ മനസ്സില്‍ വിചാരിച്ചു
പിറ്റേ ദിവസം എട്ടര മണിക്കുള്ള സര്‍കാര്‍ ബസില്‍ യാത്ര തുടങ്ങി. സ്ഥിരമായി ഞാന്‍ ഇരിക്കുന്ന കണ്ടക്ടര്‍ ഇരിക്കുന്ന തൊട്ടു അടുത്തുള്ള സീറ്റില്‍ ഇരുന്നു, എന്റെ  മനസ്സിലെ പ്രതീക്ഷകളെയും കൊണ്ട് ബസ്‌ കയറ്റവും ഇറക്കവും കയറി ഇറങ്ങി കുതിച്ചു  നീങ്ങുന്നു ........
 


                                              അങ്ങനെ തിക്കും തിരക്കുമായി സര്‍ക്കാര്‍ബസ്‌ കാസറഗോഡ് പ്രെസ്സ്ക്ലബ്ബ്‌ എത്തിയപ്പോള്‍ തന്നെ മണി ഒമ്പത് ആയിരുന്നു. പിന്നെ അവിടെ നിന്നും ഞാന്‍ പുതിയ ബസ്‌സ്റ്റാന്റിലേക്ക്  ഓടാന്‍ തന്നെ തിരുമാനിച്ചു. കാരണം സിനിമ തുടങ്ങാനുള്ള സമയം ആയിരികുന്നു. പുതിയ ബസ്‌സ്റ്റാന്റ് എത്തിയാപ്പോളാനു ഞാന്‍ ആ കാര്യം ഓര്‍ത്തത്‌ ‘അല്ല ഇവിടെ എവിടെയാ രൂപേഷ്‌ തീയറ്റര്‍’  പിന്നെ ഒന്നും ചിന്തിച്ചില്ല അടുത്തുള്ള ഓട്ടോ ഡ്രൈവറോട്‌ തന്നെ കാര്യം തിരക്കി എന്റെ ചോദ്യം കേട്ടതും ഡ്രൈവര്‍ എന്നെ മൊത്തം നോക്കി, അയാള്‍ നോക്കിയില്ലങ്കില്‍ തന്നെ അത്ഭുതം കാരണം സ്കൂള് യൂണിഫോം ഇട്ടു ഒരു ചിന്ന പയ്യന്റെ ചോദ്യം കേട്ട അയാള്‍ എന്നെ തുറിച്ചു നോക്കാത്തത് ഭാഗ്യം! പാവം എങ്കിലും വഴി കാണിച്ചു തന്നു. അയാള്‍ ചൂണ്ടി കാണിച്ച വഴിയില്‍ പോയപ്പോള്‍ രൂപേഷ്‌ തീയറ്ററിന്റെ ഗേറ്റ് കണ്ടു. അവിടെ എത്തിയപ്പോള്‍ നല്ല ഉയരും തടിയുമുള്ള ഒരു സെക്യൂരിറ്റി മാന്‍ . എന്നെ കണ്ടതും അയാള്‍ “ എന്താ മോനെ”. ഉടനെ ഞാന്‍ സിനിമ കാണാന്‍ വന്നതാ എന്ന് പറഞ്ഞു. ഏതാ സ്കൂള്‍ അയാള്‍ വീണ്ടും ചോദിച്ചു ‘ചെമ്മനാട്‌ ‘ ഞാന്‍ അഭിമാനത്തോടെ ഉത്തരം പറഞ്ഞു. ഇന്നെങ്കിലും നിനക സമയത്ത് വന്നു കൂടെ സിനിമ തുടങ്ങി എന്നാ തോന്നുന്നെ വേഗം അകത്തു കയറിക്കോ എന്ന് പറഞ്ഞു അയാള്‍ ഗേറ്റ് തുറന്നു .
               അങ്ങനെ അകത്ത് കടന്നു, അകത്തു കടന്നപ്പോള്‍ തീയറ്ററിന്റെ കുറെ വാതുകള്‍ കണ്ടു. പക്ഷെ വാതിലുകള്‍ എല്ലാം അടഞ്ഞു കിടക്കുന്നു. എന്റെ സിനിമ ടിക്കെറ്റ് എടുത്തു ഒന്ന് കൂടി ഞാന്‍ നോക്കി. ഇല്ല ഇതിലും ഒന്നും എഴുതിയിട്ടില്ല. ഇനി ഇപ്പോള്‍ ഏതു വാതിലില്‍ കയറും? ആരോട് ചോദിക്കും? അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ എന്നോട് തന്നെ ഞാന്‍ ചോദിച്ചു കൊണ്ടിരുന്നു. പെട്ടാന്നാണ് ജോസ്‌ എന്ന ഒരു മാഷ് വാതില്‍ തുറന്നു പുറത്തു വന്നത്, മാഷിനെ  കണ്ടതും ഞാന്‍ മാഷിന്റെ അടുത്തേക്ക്‌ ഓടി. എന്നെ കണ്ടതും മാഷ് എന്നോട് വിളിച്ചു പറഞ്ഞു ‘എന്താ വൈകിയെ, എന്തായാലും ഇനി മിണ്ടാന്‍ നേരമില്ല വേഗം ആദ്യം കാണുന്ന വാതില്‍ തുറന്നു അകത്തു കയറിക്കോ, മാഷിന്റെ വാക്ക് കേട്ടതും ഞാന്‍ മലയാള സിനിമയിലെ അറിയുന്ന നടന്മാരെയും നടികളെയും മനസ്സില്‍ ഓര്‍ത്തു കൊണ്ട് തീയറ്ററിന്റെ ആദ്യ വാതിലില്‍ കൂടി തന്നെ അകത്തു കയറി. കയറുമ്പോള്‍ ഏതു കാലാണ് ആദ്യം കുത്തിയതെന്ന് ഓര്‍മ്മയിലില്ല.
                            അകത്തു മുഴുവനും ഇരുട്ട്, ഒരു വലിയ സ്ക്രീന്‍ അതില്‍ കുറെ കുഞ്ഞുങ്ങള്‍ ഓടുന്നു (സിനിമ നടന്നു കൊണ്ടിരിക്കുന്നു), പിന്നെ കുറെ പേരെ ഇരികുന്നതായി കാണാം, പക്ഷെ ഒന്നും വെക്തമല്ല. അകത്തെ കാഴ്ചകള്‍ ഒപ്പി എടുക്കുന്ന സമയം പിന്നില്‍ നിന്ന് ആരോ  വിളിച്ചു പറഞ്ഞു ‘ ഡാ അവിടെ ഇരി’ അങ്ങനെ ഞാന്‍ ആദ്യം കണ്ട സീറ്റില്‍ തന്നെ ഇരുന്നു. അപ്പോളാണ് ഞാന്‍ കാര്യം ശ്രദ്ധിച്ചത് ഫസ്റ്റ് സീറ്റില്‍ ഒന്നും ആരെയും കാണുന്നില്ല, ഇതെന്തു കഥ ഇത്ര അടുത്ത് സീറ്റ് ഉണ്ടായിട്ടും എല്ലാവരും എന്തിനാ ബാക്കില്‍ പൊയ് ഇരികുന്നത് (അതിന്റെ കാര്യം പിന്നെ ഞാന്‍ തന്നെ കണ്ടു പിടിച്ചു) ചെമ്മനാട്‌ സ്കൂളില്‍ നിന്ന് വന്ന ആരെയെങ്കിലും കാനുന്ടോ എന്ന് ഞാന്‍ ഇടയ്ക്കു നോക്കി കൊണ്ടിരുന്നു. പക്ഷെ ഒരു രക്ഷയും ഇല്ല ആരെയും കണ്ടില്ല. സ്ക്രീനില്‍ കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള ഹിന്ദി സിനിമയുടെ മലയാളം പതിപ്പ് കളിക്കുന്നു (സത്യം പറയാലോ സിനിമ എനിക്ക് ഇഷ്ടമായില്ല). അങ്ങനെ ഒരു മണികൂര്‍ കഴിഞ്ഞു അപ്പോള്‍ അതാ സ്ക്രീനില്‍ ഇടവേള എന്ന് എഴുതി കാണിക്കുന്നു. അകത്ത് ഒന്ന് രണ്ടു വിളികിന്റെ വെളിച്ചം തെളിഞ്ഞു. പലരും പുറത്തേക പൊയ്, കൂടെ ഞാനും പൊയ്. അപ്പോള്‍ അതാ ചെമ്മനാട്‌ സ്കൂളില്‍ നിന്നും വന്ന കുറെ കുട്ടികള്‍. എന്നെ കണ്ടതും എന്റെ ക്ലാസ്സിലെ കുട്ടികള്‍ എന്റെ ചുറ്റും കൂടി. പിന്നെ ഓരോ ചോദ്യങ്ങള്‍ ‘എപ്പോള്‍ വന്നു? എങ്ങനെ വന്നു? എവിടെ ഇരുന്നു എന്നോകെ. അതിന്റെ ഇടക ആരോ വന്നു ഒന്ന് രണ്ടു ചക്ക്ളി തന്നു. അപ്പോളേക്കും വലിയ മണി അടി, എല്ലാവരും അകത്തു ഓടി കയറി. കൂടത്തില്‍ എന്നെയും വലിച്ചു കൊണ്ട് പൊയ്. അങ്ങനെ അവിടെ ഇരുന്നു അപ്പോള്‍ എന്റെ സുഹുര്‍ത്തു എന്നോട് പറഞ്ഞു ഇതാണ് ബാല്‍കണി സീറ്റ്, ഇവിടെ ഇരുന്നാല്‍ മുമ്പില്‍ ഇരികുന്നതിനേക്കാള്‍ നന്നായി കാണും.
അങ്ങനെ സിനിമയുടെ രണ്ടാം ഭാഗം തുടങ്ങി, പക്ഷെ ആരുടെയും ശ്രദ്ധ സിനിമയില്‍ അല്ല, പെണ്ണുങ്ങളൊക്കെ ക്ലാസ്സിലെ പോലെ തന്നെ പൊങ്ങച്ചം പറഞ്ഞു അടി പിടി കൂടുന്നു. ആണുങ്ങള്‍ എന്തോ കാര്യമായ ചര്‍ച്ചയില്‍, ഞാനും എന്റെ ഒരു കാതു അങ്ങോട്ട്‌ തിരിച്ചു വെച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കാര്യങ്ങളൊക്കെ എനിക്കും പിടി കിട്ടി
ചര്‍ച്ച ഇതായിരുന്നു ..
അതെ തീയറ്ററില്‍ പതിനൊന്നര  മണിക മമ്മുട്ടിയുടെ സൂപ്പര്‍ ഹിറ്റ്‌ ചലച്ചിത്രം ‘ദാദ സാഹിബു’ ഉണ്ട്. ഈ സിനിമ കഴിഞ്ഞാല്‍ പലര്‍ക്കും ആ സിനിമക്ക്‌ പോകാനുള്ള ഒരുക്കത്തിലാണ്. ക്ലാസ്സ്‌ ഉച്ചക തുടങ്ങുന്നത് കൊണ്ട് അപ്പോഴേക്കും ആ സിനിമയും കണ്ടു ക്ലാസ്സില്‍ എത്താന്‍ പറ്റും, എങ്കിലും മാഷിനോട് പറഞ്ഞാല്‍ ഈ കാര്യം സമ്മതിക്കില്ല എന്നറിഞ്ഞത് കൊണ്ട് മാഷിനോട് വേറെ എന്തങ്കിലും കള്ളം പറയാനുള്ള ഒരുക്കത്തിലാണ് പലരും. ഒടുവില്‍ പലരും കരാറില്‍ ഒപ്പ് വെച്ചു. എന്നോടും വരുന്നില്ലേ എന്ന് തിരക്കി കൊണ്ടിരുന്നു. എന്റെ നാട്ടിലെ ഒരു സുഹുര്‍ത്തു കൂടി പോകാന്‍ റെഡി ആയി കരാറില്‍ ഒപ്പിട്ടു. ഞാന്‍ കുറച്ചു ആലോചിച്ചു നിന്നു. എനിക്കും വല്ലാത്ത പൂതി തോന്നി. കാരണം മമ്മുട്ടി ഡബിള്‍ റോളില്‍ അഭിനയിച്ച ഈ സിനിമയെ ഭയങ്കര അഭിപ്രയാമാണ് എല്ലാവരും പറഞ്ഞു കേട്ടത്. ഉടനെ തന്നെ ഞാനും ആ കരാറില്‍ ഒപ്പിട്ടു. കൂടെ ടിക്കറ്റ്‌ എടുക്കാനുള്ള എന്റെ ഷെയര്‍ ഞാന്‍ ഒരാളെ ഏല്പിച്ചു.
അങ്ങനെ സിനിമ കഴിഞ്ഞു. മാഷും കുട്ടികളും തിരിച്ചു പോകാനുള്ള ഒരുകത്തിലാണ്. അപ്പോള്‍ ഞങ്ങള്‍ മാഷിനോട് പറഞ്ഞു ‘ ഞങ്ങള്‍ ഫുഡ്‌ ഒക്കെ കഴിച്ചു കുറച്ചു കഴിഞ്ഞു വരാം’. പാവം മാഷും ഒന്നും പറഞ്ഞില്ല. അങ്ങനെ മാഷും പിന്നെ പെണ്‍കുട്ടികളും, പിന്നെ കുറച്ചു നല്ല ആണ്‍കുട്ടികളും മാഷിന്റെ കൂടെ തന്നെ തിരിച്ചു പോയി. ഞങ്ങള്‍ കുറച്ചു പേര്‍  അടുത്ത സിനിമ കാണാനുള്ള സിനിമാ ടിക്കറ്റ്‌ വാങ്ങാനുള്ള ക്യുഇല്‍ നിന്നു. കുറച്ചു കഷ്ട്ടപെട്ടിട്ടായാലും സിനിമ ടിക്കറ്റ് നേടി എടുത്തു.


അങ്ങനെ മമ്മുട്ടിയെ വലുതായി ആദ്യമായി ഇത്രയും അടുത്ത വെച്ചു കാണുന്നു. സിനിമയിലെ ഓരോ സീനിനും കൂവലും കയ്യടിയും, ചിലപ്പോള്‍ അന്ന് സിനിമ ഹാളില്‍ ഞങ്ങളുടെശബ്ദമായിരുന്നു അതികവും. അപ്പോളാണ് എനിക്ക് മനസ്സിലായത് ശരിക്കും തീയേറ്ററില്‍ സിനിമ കാണുന്നതിന്റെ രസങ്ങള്‍! അന്ന് പ്രതേകിച്ചും വല്ലാത്ത രസമായിരുന്നു. ഒരു പക്ഷെ ആദ്യമായി കണ്ടത് കൊണ്ടായിരിക്കാം, അല്ലങ്കില്‍ കൂട്ടുകാര്‍ കൂടെ ഉള്ളത് കൊണ്ടാകാം. ഒടുവില്‍ എല്ലാം ശുഭമായി അവസാനിപിച്ചു  സ്കൂളിലേക്ക് മടങ്ങി.
       അവിടെ എത്തി ക്ലാസ്സില്‍ കയറിപ്പോള്‍ വല്ലാത്ത ഒരു പന്തികേട് പോലെ, ഞങ്ങള്‍ കുറച്ചു പേര്‍ ക്ലാസ്സില്‍ കയറിയപ്പോള്‍ ക്ലാസ്സിലെ മറ്റു കുട്ടികള്‍ എന്തോ പിറുപിറുക്കുന്നു. ഒടുവില്‍ ക്ലാസ്സിലെ ഒരു സുഹുര്‍ത്തു എന്നോട് ഉറക്കെ വിളിച്ചു ചോദിച്ചു ‘അല്ല ആരാ മോനെ ഈ സപ്പര്‍?’.( ഈ ചോദ്യം ദാദ സാഹിബു സിനിമയിലെ അന്ന് വലിയ ഹിറ്റ് അയ ഒരു ഡയലോഗ് ആയിരുന്നു) അത് കൊണ്ട് അവന്റെ ചോദ്യത്തിന്റെ എല്ലാ അര്‍ത്ഥവും ഞാന്‍ ഊഹിച്ചു പൂരിപ്ച്ചു എടുത്തു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ എനിക്ക് ടിക്കറ്റ്‌ സമ്മാനിച്ച ആ പെണ്‍കിളി പറഞ്ഞു “നിങ്ങള്‍ രണ്ടാമത് ദാദ സാഹിബു കാണാന്‍ പോയത് ഇവിടെ എല്ലാവര്ക്കും അറിഞ്ഞു, നിങ്ങളെ ആരോ ഒറ്റി കൊടുത്തുവെന്നു”. അങ്ങനെ കുറച്ചു നാള്‍ വരെ ഈ ചോദ്യം പല സ്ഥലത്ത് നിന്നും ഞങ്ങള്‍  കേട്ട് കൊണ്ടേ ഇരുന്നു ....

ഈ അനുഭവ കുറിപ്പ് ഇവിടെ അവസാനിപ്പികുമ്പോള്‍ ഒരു ചോദ്യത്തിനുള്ള ഉത്തരം നിങ്ങള്‍ക കിട്ടില്ല എന്നറിയാം. പാവം അന്ന് എന്നെ സഹായിച്ച ആ സുഹുര്‍ത്തിനോട് പറയാന്‍ കഴിയാത്ത നന്ദി വാക്കുകള്‍ ഞാന്‍ ഇന്ന് ഇവിടെ കുറിക്കുന്നു.......നന്ദി ..നന്ദി ...


Monday, August 22, 2011

പെരുന്നാള്‍ ആഘോഷികുമ്പോള്‍........
                                      അത്മവിര്‍വൃതിയുടെ നിറവില്‍ ഇതുല്‍ ഫിത്വര്‍ സമാഗതമാകുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സവ്വാല്‍ അമ്പിളി  തെളിയഞ്ഞത് മുതല്‍ മുസ്ലിം സമൂഹം പെരുന്നാളിന്റെ ആഘോഷങ്ങള്‍ തുടങ്ങറായി.ഒരു മാസത്തിലെ സഹനത്തിന്റെയും ക്ഷമയുടെയും നാളുകള്‍ ,പ്രാതനയുടെ നീണ്ട രാവുകള്‍,മനസ്സില്‍ മാലാഖകള്‍ വന്ന നോമ്പിന്റെ പുണ്യകാലം വിടപറയുമ്പോള്‍ അല്ലാഹു നമുക്ക് സന്തോഷിക്കാന്‍ തന്ന മറ്റൊരു അനുഗ്രഹമാണ് ചെറിയ പെരുന്നാള്‍ ആഘോഷം .

"എല്ലാ സമുദായത്തിനും ആഘോഷദിനമുണ്ട്,ഈദുല്‍ ഫ്വിതര്‍ നമ്മുടെ ആഘോഷമാണ്"(ഹദീസ്),
                               തക്ബീര്‍ കൊണ്ട് നഗരവും പള്ളികളും പെരുന്നാളിനെ വരവേല്‍കുമ്പോള്‍,എങ്ങും സന്തോഷത്തിന്റെ പരിമളങ്ങള്‍.മനസ്സില്‍ സന്തോസത്തിന്റെ ഒരായിരം മൊട്ടുകള്‍ വിരിയുന്നു. വ്ര്തമാനുഷ്ടിച്ച എല്ലാവര്‍കുമാണ് പെരുന്നാള്‍ ആഘോഷം ,വ്രതാനുഷ്ട്ടനത്തില്‍ വന്നു പോയേകാവുന്ന വീഴ്ചകള്‍ മാപ്പ്നല്‍കാനും വ്രത ശുദ്ധിയുടെ പൂര്‍ണതയ്ക്കും വേണ്ടിയാണു ആഘോഷം.ആഘോഷങ്ങള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കുകയാണ് വേണ്ടത്.
                                  പെരുന്നാള്‍ നല്ല രീതിയില്‍ തന്നെ ആഘോഷികണം,കാരണം ഒരികല്‍ പെരുന്നാള്‍ ദിവസം മുഹമ്മദ്‌ റസൂല്‍ (സ) വീട്ടിലേക് കയറി ചെന്ന സിദ്ദിഖുല്‍ അക്ബര്‍ (റ) തന്റെ പുത്രിയും രസൂലിന്റെ പത്നിയുമായ ആയിഷ (റ) വിന്റെ അടുത്ത് വെച്ച്  രണ്ടു സ്ത്രീകള്‍  ഇസ്ലാം ചരിത്രങ്ങള്‍ പറയുന്ന ബ്യ്തുകള്‍ പാടി കൊണ്ടിരിക്കുന്നു ,ഇത് കണ്ട സിദ്ദിഖുല്‍ അക്ബര്‍ (റ) കോപത്തോടെ അവരോട് അത് നിര്‍ത്താന്‍ പറഞ്ഞു ,അപ്പോള്‍ അവിടെ കിടന്ന കൊണ്ടിരുന്ന റസൂല്‍ സിദ്ദികു (റ) നോട് പറഞ്ഞു "ഇന്ന് പെരുന്നാള്‍ ദിവസമാണ് ,അത് ആഘോഷിക്കാനുള്ളതാണ്  ,അവരത് ആഘോഷികട്ടെ .
പെരുന്നാള്‍ ആഘോഷികുക ,പക്ഷെ ഇസ്ലാം വിര്തത്തില്‍ നിന്ന് വേണം എല്ലാം എന്ന് മാത്രം,റസൂല്‍ നമുക്ക് പടിപിച്ചു തന്ന രീതിയില്‍ ആകണമെന്ന് മാത്രം.
                                    എല്ലാ ഇടത്തും തക്ബീറുകള്‍ ചൊല്ലി കൊണ്ടിരിക്കുക,ഫിതര്‍ സാകാത് നല്കുക, പുത്തന്‍ വസ്ത്രങ്ങളും,സുഗന്ദം  ഉപയോഗിക്കുക ,നിസ്കാരത്തിനു മുമ്പ് ഭക്ഷണം കഴിക്കുക . വീട്ടില്‍ നല്ല സദ്യകള്‍ ഉണ്ടാക്കി എല്ലാവരെയും സല്‍കരിക്കുക.കുട്ടികള്‍ക്ക് സമ്മാനങള്‍ നല്കുക,പുണ്യ കേന്ദ്രങ്ങളേയും മഹതുക്കളെയും സന്ദര്‍ശിച്ചു ബറകത്ത് നേടുക .അതുപോലെ പെരുന്നാള്‍ ആശംഷകള്‍ നല്‍കല്‍. ഇതുപോലെയുള്ള കാര്യങ്ങളാകണം നമ്മള്‍ ചെയ്യുക
                                        പലപോഴും പെരുന്നാള്‍ ആഘോഷങ്ങള്‍ അതിര്‍വരമ്പുകള്‍ കടന്നു പോകുന്ന അവസ്ഥയ. പ്രതേകിച്ചും കാസറഗോഡ്, ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കണം. ആഘോഷങ്ങളില്‍ ഇസ്ലാമികത കടന്നു വരണം.
                                    നമ്മുടെ ആഘോഷങ്ങളുടെ ആഹ്ലാദങ്ങള്‍ നിയന്ത്രണം വിടാതിരിക്കാന്‍ എന്തങ്ങിലും തടയിടല്‍ അവിശ്യമായിരികുന്നു. കുടിച്ചും കൂത്താടാനുമുള്ളതാണ് പെരുന്നാള്‍ എന്ന ചിന്ത  മുസ്ലിം സമുദായത്തെ ഈയിടെയായി പിടികൂടിയിട്ടുണ്ട്.ഇതര സമുദായത്തില്‍ നിന്ന് പകര്‍ന്ന ഈ മനോഭാവം മാറണം.അല്ലാഹു തൃപിതിപെട്ട് സമ്മാനിച്ച പുണ്യദിനത്തെ അവന്‍ ത്രിപ്തിപെടുന്ന കാര്യങ്ങള്‍ക്ക് വിനിയോഗികണം .ഒരു കുടം പാല്‍ ചീത്തയാകാന്‍ ഒരു തുള്ളി തൈര് മതി. ചെറിയ ഒരു അനിഷ്ട്ട സംഭവം മതി എല്ലാവരെയും കുറ്റപെടുത്താന്‍.
                                  എത്ര തിരക്കായാലും  പ്രവാസികള്‍ പെരുന്നാള്‍ നല്ല രീതിയില്‍ തന്നെ ആഘോഷികാറുണ്ട്.പരസ്പരം  എല്ലാവരും ഒന്നിച്ചു കൂടിയും പരസപരം കെട്ടിപിടിച്ചും അവരുടെ സന്തോഷങ്ങള്‍ പങ്കുവെകുന്നു.നാട്ടിലുള്ള കുടുംബകരേയും,കൂട്ടുകാരേയും ഫോണിലൂടെയും മറ്റും ആശംഷകള്‍ അറിയിക്കാന്‍ പ്രവാസികള്‍ മറകാറില്ല.ഇത്തരം ആഘോഷങ്ങള്‍ തുടരുക തന്നെ ചെയ്യണം.നാട്ടിലെയും നല്ല ആഘോഷ രീതികള്‍ തുടരണം. ചെറു സംഘങ്ങളായി വീടുകള്‍ തോറും കയറി ഇറങ്ങി പെരുന്നാള്‍ സന്തോഷം പങ്കുവെക്കണം.
                        ലോക സമൂഹത്തിനു നന്മയുടെ സന്ദേശവുമായി ഈ പെരുന്നാളും നമ്മളില്‍ നിന്ന് കടന്നു പോകട്ടേ. ഏല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റെയും പെരുന്നാള്‍ ദിനം ആഘോഷിക്കുന്നു.     

Saturday, August 6, 2011

ഇസ്ലാം വ്രതത്തിലൂടെ നേടുന്നതും, നേടേണ്ടതും


വ്രതശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു നോമ്പ് കാലം കൂടി. വിശപ്പ്, ദാഹം തുടങ്ങിയ ഭൌതിക വികാരങ്ങളെ വിശ്വാസത്തിന്റെ ചരടില്‍ നിയന്ത്രിച്ച് സര്‍വ്വവും ദൈവത്തില്‍ സമര്‍പ്പിക്കുന്ന വിശ്വാസികള്‍ക്ക് ആത്മീയവും മാനസികവുമായ നവചൈതന്യം കൈവരുന്നുവെന്നാണ് വിശ്വാസം. സഹനത്തിന്റെ മൂല്യം അറിയാനും അന്യന്റെ വിശപ്പിനെപ്പറ്റി കാരുണ്യപൂര്വം ചിന്തിക്കാനും നോമ്പ് കാലത്തെ ഉപവാസത്തിലൂടെ വിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നു.

ശരീരത്തിനെയും ആത്മാവിനെയും ശുദ്ധീകരികാനുള്ളതാണ് റമദാനിലെ വ്രതം. അബു ഹുറൈറ (റ) നിവേദനം ചെയ്ത നബി (സ) വാക്കുകള്‍ ഒന്നു ശ്രദ്ധിക്കുക: `നോമ്പ് ഒരു പരിചയാണ്. അതുകൊണ്ട് നോമ്പുകാരന്‍ തെറ്റുകള്‍ ചെയ്യാതിരിക്കുകയും, വിഡ്ഢിത്തം പ്രകടിപ്പിക്കാതിരികുകയും ചെയ്യട്ടെ. വല്ലവനും അവനോടു ദേഷ്യം കൂടുകയോ ശകാരിക്കുകയോ ചെയ്‌തെങ്കില്‍ അവന്‍ നോമ്പുകാരെന്നു അവന്‍ രണ്ടു പ്രാവിശ്യം പറയട്ടെ. എന്നുടെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു തന്നെ സത്യം. നോമ്പുകാjന്റെ വായയുടെ മണം അല്ലാഹുവിന്റെ അടുത്ത് കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതാണ് (അല്ലാഹു പറയുന്നു). അവന്റെ ഭക്ഷണ പാനീയങ്ങളും, ദേഹെഛകളും അവന്‍ എനിക്ക് വേണ്ടിയാണു ഉപേക്ഷിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ് അതിനു പ്രതിഫലം നല്‍കുന്നുവെന്നും ഞാനാണ്. ഓരോ നന്മയ്ക്കും പത്തു ഇരട്ടിയാണ് പ്രതിഫലം (ബുഖാരി 3.31.118)

നോമ്പിന്റെ ഒരു ലക്ഷ്യം പറയുന്നത് ഭയഭക്തി കൂട്ടുക എന്നാണ്

അല്ലാഹു പറയുന്നു നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയതു പോലെ നിങ്ങള്‍ക്കും ഞാന്‍ നോമ്പ് നിര്‍ബന്ധമാക്കിയിരുന്നു. കാരണം നിങ്ങള്‍ തഖ്‌വ ഉള്ളവരാകാന്‍ വേണ്ടി (തഖ്‌വ) എന്നാല്‍ അതൊരു അറബി വാക്കാണ്. തഖ്‌വ എന്ന് പറഞ്ഞാല്‍ മനുഷ്യ ഹൃദയത്തിന്റെ ഒരു പ്രത്യേക അവസ്ഥയാണ്, നല്ല പ്രവര്‍ത്തനങ്ങളെ അത് പ്രേരിപ്പിക്കുകയും ചീത്ത പ്രവര്‍ത്തികളെ വെടിയുകയും ചെയ്യും) മറ്റു കുറേ ലക്ഷ്യങ്ങളും ഇസ്ലാം വ്രതത്തിനുണ്ട്. ആത്മ ശുദ്ധീകരണം ,അനുസരണം, ഉത്തരവാദിത്യബോധം, അച്ചടക്കം, നിയന്ത്രണം, ക്ഷമ, മരണ ശേഷമുള്ള ജീവിതത്തെ കുറിച്ചുള്ള കണക്കുകൂട്ടല്‍ മുതലായവ ഒരു നോമ്പുകാരന്‍ സ്വഭാവ ശുദ്ധീകരണത്തിലൂടെ സാധ്യമാക്കണം. ഇങ്ങനെ ഓരോ മനസ്സും ശുദ്ധീകരികുമ്പോള്‍ സമൂഹത്തില്‍ ഒരുപാടു നന്മകള്‍ വരും. സമൂഹ തിന്മകള്‍ ക്രമാതീതമായി കുറയുകയും ചെയ്യും. അച്ചടക്കം ഒരു മാനുഷിക മുല്യമെന്ന നിലയില്‍ ഇസ്ലാം മത പാഠഭാഗങ്ങളില്‍ ശക്തമായി പ്രതിപാദിക്കുന്നു.

പുണ്യങ്ങളുടെ പൂകാലമായ റമദാനിന്റെ ഓരോ ദിവസവും മുസ്ലിം മനസ്സുകള്‍ ആരാധനകള്‍ കൊണ്ട് അല്ലാഹുവിനെ സന്തോഷിപ്പിക്കുന്നു.നോമ്പ് അനുഷ്ഠിക്കാനുള്ള അല്ലാഹുവിന്റെ കല്‍പ്പനയും നോമ്പ്കാരനു അല്ലാഹുവിന്റെ അടുത്ത് നിന്നുമുള്ള പ്രതിഫലത്തെ പറ്റിയും ഖുര്‍ആഹനിലും ഹദീസിലും ഒരുപാടു സ്ഥലത്ത് പ്രതിപാദിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു,'പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക. '(2.187) പ്രഭാതം ഉദിച്ചതുമുതല്‍ സൂര്യന്‍ അസ്തമിക്കുന്നതുവരെയാണ് നോമ്പിന്റെു സമയമെന്ന് ഈ വചനം വ്യക്തമാക്കുന്നു.

ഇതോടൊപ്പം ആത്മാവില്‍ അല്ലാഹുവോടും തിരു നബിയോടും അഗാധമായ അനുരാഗം അങ്കുരിപ്പിക്കുന്ന അനുഷ്ഠാനം കൂടിയാണ് നോമ്പ്. തന്റെ ശരീരത്തിന്റെ ഭോഗ കാമനകളുടെ അടിമയായി കഴിഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യന് അല്ലാഹുവിനോടുള്ള അഗാധമായ സ്‌നേഹം പുലര്‍ത്താനാകാതെ ശരിയായ നോമ്പുകാരനാകാന്‍ സാധിക്കുകയില്ല. ഒരുപക്ഷെ മറ്റെല്ലാ കര്‍മങ്ങളിലും ലോകമാന്യതയ്ക്കുള്ള സാധ്യതകള്‍ കൂടുതലാണെന്നതിനാലായിരിക്കാം താരതമ്യേന കൃത്രിമത്വങ്ങള്‍ സാധ്യമല്ലാത്ത നോമ്പിനെ അല്ലാഹുവോട് ചേര്‍ത്തു പറഞ്ഞത്.

എന്നാല്‍ പരിശുദ്ധമായ ഇസ്ലാം വ്രതത്തിലൂടെ സമൂഹത്തിന്റെ സംസ്‌കാര രൂപീകരണവും ആരോഗ്യവും സൂക്ഷിക്കാന്‍ കാരണമാകുന്നു എന്ന സത്യവും നമ്മള്‍ തിരിച്ചു അറിയണം. ഒരു മാസത്തെ ഇസ്ലാം വ്രതം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ലോക ആരോഗ്യ ശാസ്ത്രലോകം അടിവര ഇട്ടു കഴിഞ്ഞു.

ഇസ്ലാം വ്രതം ശരീരത്തിന് സ്വയം ചികിത്സയ്ക്കുള്ള പരിസ്ഥിതി പ്രദാനം ചെയ്യുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുമ്പോള്‍ 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് നബിയുടെ (സ) വാക്കുകള്‍ 'നിങ്ങള്‍ നോമ്പ് നോക്കുക എങ്കില്‍ നിങ്ങള്‍ പൂര്‍ണ്ണ അരോഗ്യവനാകും'. എത്രമാത്രം അര്‍ത്ഥവര്‍മാക്കുന്നു. ലോക ജനത നേരിടുന്ന ഒരു രോഗമാണ് പ്രമേഹം. അതിനു വ്രതം ഒരു മരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേപോലെ ഗ്യാസ്ട്രബിള്‍, അമിതവണ്ണം ഇതിനൊക്കെ വ്രതം നല്ല ഒരു ഔഷധമാണ്. ശാരീരിക അവയവങ്ങള്‍ക്ക് പരിപൂര്‍ണ്ണ വിശ്രമം നല്‍കുന്നതോടൊപ്പം, രാസ പ്രവര്‍ത്തനനങ്ങളില്‍ നി്ന്നുണ്ടാകുന്ന അവശിഷ്ടങ്ങളുടെ നശീകരണവും ഇതോടൊപ്പം നടക്കുന്നു. വ്രതം ശരീരത്തിനെ ജൈവരസതന്ത്രത്തേയും, ശ്രവങ്ങളേയും ക്രമീകരിക്കുന്നതിനും സാധാരണ നിലയിലാകുന്നതിനും സഹായിക്കുന്നു.
.
നോമ്പ് മനുഷ്യമനസ്സില്‍ പരോപകാരചിന്ത വളര്‍ത്തും . ദരിദ്രരും പട്ടിണിക്കാരും മര്‍ദ്ദിതരുമായ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും ദുഖങ്ങളെയും കുറിച്ച് ആലോചിക്കാന്‍ നോമ്പ് അവന് അവസരംനല്‍കും. വിശപ്പും ദാഹവും സഹിക്കുക വഴി അയാള്‍ പട്ടിണിക്കാരോട് ഏറെ അടുക്കുന്നു. അവരുടെ വിഷമങ്ങളും പ്രയാസങ്ങളും മനസ്സിലാക്കുന്നു. അവര്‍ക്കു വേണ്ടി എന്തെങ്കിലും സഹായം ചെയ്യണമെന്ന ചിന്ത അയാളില്‍ അങ്കുരിക്കുന്നു. നോമ്പിന്റെ ഈ സദ്ഫലം ഓരോരുത്തരിലും അവരുടെ കഴിവിനും ശേഷിക്കുമനുസരിച്ചാണ് ഉടലെടുക്കുക. ചിലരില്‍ കൂടുതല്‍, ചിലരില്‍ അല്പം. എന്തായാലും യഥാര്‍ത്ഥ ഗുണചൈതന്യത്തോടെ നോമ്പനുഷ്ഠിച്ചവനില്‍ ഈ സദ്ഫലമുണ്ടാവാതിരിക്കില്ല. തിരുനബി(സ) എല്ലാ കാലത്തും ദാനധര്‍മ്മങ്ങള്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ റമദാനില്‍ അദ്ദേഹം ദാനധര്‍മ്മങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഇബ്‌നുഅബ്ബാസ് പറയുന്നു: ഭഭനബി(സ) സാധാരണ കാലങ്ങളില്‍ അങ്ങേയറ്റം ഉദാരശീലനായിരുന്നു. എന്നാല്‍ റമദാനില്‍ അദ്ദേഹം അടിമുടി ഔദാര്യവാനാകുമായിരുന്നു.'' (ബുഖാരി, മുസ്‌ലിം)

ഇതിലുമൊക്കെ അപ്പുറത്താണ് നോമ്പുകാരന് അല്ലാഹുവിന്റെ അടുത്തു നിന്ന് കിട്ടുന്ന പ്രതിഫലം. മുഹമ്മദ് നബി(സ) ' നോമ്പുകാരന്റെ രണ്ടുസന്തോഷങ്ങള്‍ പറഞ്ഞു: ഒന്നു നോമ്പ് മുറിക്കുമ്പോഴും, രണ്ടാമത്തേത് നോമ്പുകാരന്‍ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും ' ഈ രണ്ടുസന്തോഷങ്ങളും നമുക്കു ലഭികട്ടെ. വ്രതം ശരീരത്തിന്റെ എല്ലാതലങ്ങളിലും പരിവര്‍ത്തനമുണ്ടാക്കുന്നു .ഇതിലൂടെ മനസ്സിനും ശരീരത്തിനും അരോഗ്യമുണ്ടാകുമ്പോള്‍ സമൂഹത്തില്‍ ഒരായിരം നന്മയുടെ പൂക്കള്‍ വിരിയുന്നു.

അങ്ങനെ ഒരു മാസത്തെ ഇസ്ലാം വ്രതം ഒരു മനുഷ്യ ജീവിതത്തിനെ എല്ലാ തലങ്ങളെയും നിയന്ത്രിച്ചും, പരീരക്ഷിച്ചും നമ്മളില്‍ നിന്ന് കടന്നു പോകുമ്പോള്‍ പാവം അല്ലാഹുവിന്റെ അടിമകളായ നമ്മള്‍ ആ സ്രഷ്ട്ടാവിനെ എത്രമാത്രം സ്തുതിക്കണം. ഈ റമദാനിന്റെ രാവുകളിലും പകലുകളിലും നമുക അതിനു നാഥന്‍ തുണക്കട്ടെ..അമീന്‍
ഇസ്ലാം വ്രതത്തിലൂടെ നേടുന്നതും, നേടേണ്ടതും
അന്‍വര്‍ പെരുമ്പള

Tuesday, June 28, 2011

കടവ്

ഈ കടവത്ത് ഞാന്‍ കണ്ട ഒരുപാട് സ്വപ്ങ്ങള്‍,എന്റെ നേരം പോക്കുകള്‍ മനോഹാരവും സുന്ദരവും ആക്കാന്‍ ഈ കടവിന് വല്ലാത്ത ഒരു ശക്തിയായിരുന്നു. ഈ കടവത്ത് നില്‍കുമ്പോള്‍ ഇളം സംഗീതം നല്‍കി മന്നസിനെ തൊട്ടു തലോടി പോയ കാറ്റും, കുളിര്‍മയും ഇന്നും മന്നസിന്റെ നഷ്ട്ടപെടാത്ത സംഗീതമാണ്..
എന്ത് രസമായിരുന്നു ഈ കടവിലെ ഓരോ ഓര്‍മകളും......

എത്ര എത്ര പേരാണ് ഈ കടവ് കടന്നു അക്കരെ എത്തിയത്. എന്നും എത്ര പേരാണ് ഈ തോണിയില്‍ കയറിയത്.

കൂവി വിളിച്ചു ഓടി വരുന്ന മന്നസ്സില്‍ ഇക്കരെ ഉള്ള തോണിയെ കാണുമ്പോള്‍ വല്ലാത്ത സന്തോഷമാണ്. തോണി അക്കരെ ആണെങ്ങില്‍ മന്നസില്‍ എന്തൊക്കെയോ പിറുപിറുത്തു ഇരിക്കും. എത്ര തിരക്ക് പിടിച്ചിട്ടും കാര്യം ഇല്ലല്ലോ. കടത്തുകാരന്‍ തന്നെ തുണയാകണം.

അങ്ങനെ അങ്ങനെ എത്ര നാളുകളാണ് ഈ കടവത് തോണിയും കാത്തു നിന്നത്. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോനുന്നു.


ഇളം കാറ്റിന്റെ തലോടലും കൊണ്ട് തോണിയെ കാത്തു നില്‍കാന്‍ ചിലപ്പോള്‍ ഒക്കെ വല്ലാത്ത രസം തോന്നിയിട്ടുണ്ട്. ഇടക വല്ലപ്പോഴും കടത്തുകാരന്റെ പണി കൂടി ഞാന്‍ ഏറ്റെടുക്കുമായിരുന്നു. അങ്ങനെ അങ്ങനെ ഈ കടവ് എനിക്ക് അല്ല ഞങ്ങള്‍ക്ക് പ്രിയപെട്ടതായിരുന്നു.

അതായിരുന്നു പെരുമ്പളകാരുടെ സ്വന്തം  ‘പെരുമ്പള കടവ്‌’

പെരുമ്പളകാരുടെ കാര്യങ്ങളും തമാശകളും അങ്ങനെ തുടങ്ങി ഓരോ തുടിപ്പും ഈ കടവിന് അറിയാമായിരുന്നു. അങ്ങനെ അങ്ങനെ ഞങ്ങളുടെ പ്രിയ പെട്ട ഈ കടവിന് ഞങളുടെ മനസ്സുമായി വല്ലാത്ത ഒരു അടുപ്പമായിരുന്നു.. പെരുമ്പളകാരുടെ സന്തോഷത്തിനും ദുഖത്തിനും ഈ കടവ് സംഗീതം നല്‍കി ...എല്ലാവരും ഇഷ്ട്ടപെടുന്ന സംഗീതം.

കാലം ഈ കടവിനെയും വിഴുങ്ങി കഴിഞ്ഞു. പുതിയ തലമുറയ്ക്ക് ഈ കടവിന്റെ ഓരോ നിമിഷവും ഇന്ന് കഥകളാണ്.  തോണിയും, കടത്തുകാര്നുമൊക്കെ അതിലെ ചില കഥാപാത്രങ്ങള്‍ മാത്രം.


നീളമുള്ള പെരുമ്പള പാലം കടന്നു പോകുമ്പോള്‍ അറിയാതെ ആണെങ്ങിലും താഴേക്ക്‌ ഒന്ന് നോക്കി പോകും. ആ പഴയ തോണിയും കടത്തുകാരനും അവിടെ എവിടെയോ ഉള്ളത് പോലെ .....

എല്ലാം വെറും ഒരു തോന്നല്‍ മാത്രം .....

വേണമെങ്ങില്‍ അറിയാതെ പഴയ ഓര്മക്ക് വേണ്ടി മനസ്സില്‍ ഒന്ന് കൂവി വിളിക്കാം .........കൂ...കൂ....കൂ...കൂ...  

Sunday, February 6, 2011

ഹൃദയത്തിലെ അമ്പും വില്ലും ....


                                    ' ഫെബ്രുവരി 14'  ലോക  കാമുകി കാമുകന്മാരുടെ ചുവന്ന ദിനം ...അത് തന്നെ പ്രണയ ദിനം. ഒരു ലോകം മുഴുവനും ആര്ക്കൊകകെ വേണ്ടി എന്തൊകെയോ ചെയ്തു കൂട്ടുന്നു. അളക്കാനാവാത്ത സ്നേഹത്തിനെ കടലാസ് തുമ്പിലും മൊബൈലിലെ ഇന്ബോക്സിലേക്കും നിറക്കുമ്പോള്‍ ആരാണ് ഇവിടെ സന്തോഷികുന്നത് ?               

            
                                      വാലന്റൈുന്ദിറനം ക്രിസ്തീയ ചരിത്ത്രങ്ങില്‍ നിന്ന് ഉടലെടുക്കുകയും പിന്നീട് പാശ്ചാത്യ രാജ്യങ്ങള്‍ അതിനെ ഏറ്റടുത്തതോട്  കൂടി മാറ്റങ്ങളും പരിഷ്കാരങ്ങളും കൂട്ടി  കലര്ത്തി  കമ്പോളത്തിലെ വിപണ ലാഭ ദിനം കൂടിയാക്കി. കേരളത്തിലെ യുവ മിധുനങ്ങളും ഈ ദിനത്തിന് വേണ്ടി ഒരു റോസാ പൂവുമായി കാത്തിരിക്കുമ്പോള്‍ ഒരു കാര്യം മാത്രം ഓര്‍ക്കുക  'ഒരു ദിനത്തില്‍ ഒതുക്കാന്‍ പറ്റുന്നതാണോ സ്നേഹം ' അല്ല്ലെങ്കില്‍ തന്നെ ചാനലുകള്‍ പറഞ്ഞത് പോലെ പാട്ടും പാടിയും, ഐസ് ക്രീം കഴിച്ചും, വില നിശചയിച്ച അക്ഷര കാര്‍ഡുകള്‍ നല്‍കിയും നിങ്ങള്‍ എന്താണ് നേടി എടുത്തത്‌ ? ഓര്‍ക്കുക ഇവിടെ എല്ലായ്പ്പോഴും ഒരു വലിയ കമ്പോള ലാഭത്തിനു മുമ്പില്‍  നമ്മള്‍ തോറ്റു കൊണ്ടിരിക്കുന്നു. അത് തന്നെ യാണ് ഈ പ്രണയ ദിനം എന്ന് മനസ്സിലാക്കാന്‍ പലരും മടിക്കുന്നു.                                                                       ഹൃദയത്തിനെക്കാളും വലിയ മറ്റെന്തു സമ്മാനമാണ് നമുക്ക് നല്‍കാനുള്ളത്. എന്നുമെന്നും നമുക്ക് നല്‍കാനാവുന്നത് ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുള്ള സ്നേഹം മാത്രമല്ല നല്ല ആശയവും കൈമാറാന്‍ സാതിക്കണം. അതിനു നമുക്ക് റോസാ പൂവിന്റെ മണവും പ്രണയത്തിന്റെ ചില സ്ഥിരം ചുവന്ന നാടകങ്ങളും അവിശ്യമുണ്ടോ?.  അതിനു ഒരു ദിവസമോ  സമയമോ നമുക്ക്  അവിശ്യമാണോ? . അങനെ വേണം മെന്നു പറഞ്ഞു നടക്കുന്ന നമ്മുടെ ചുറ്റു പാടുകള്‍ക്ക് നമ്മള്‍ തന്നെ വളം വെച്ച് കൊടുക്കുകയല്ലേ...പുതിയ ഹൃദയങ്ങളെ കീഴു പെടുത്താന്‍ അമ്പുമായി മായി വെമ്പല്‍ കൊള്ളുന്നവര്‍ മറക്കാന്‍ ശ്രമിക്കുന്നത് സ്വന്തം ജീര്‍ണത എന്ന കാര്യം അറിയാതെ പോകരത്.
 
പ്രണയം മധുരമാണ്. സ്നേഹം അതിമധുരമാണ്.
മനുഷ്യന് തോന്നുന്ന ഒരു വികാരമാണ് സ്നേഹം.
സ്നേഹമാണഖില സാരമൂഴിയില്‍ എന്ന് കവി പാടിയിട്ടുണ്ട്.
എന്തിനേയും നേരിടാന്‍ കഴിയുന്ന ഒരു ആയുധം കൂടിയാണ് സ്നേഹം.
സ്നേഹം കൊണ്ട് എന്തിനേയും കീഴ്പ്പെടുത്താം.
                             

                                      പ്രണയത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന സാമൂഹ്യ തിന്മകള്‍ ആര്‍ക്കും കണ്ടില്ല എന്ന് നടിക്കാന്‍ പറ്റും. എന്നാല്‍  ഓരോ പ്രണയ ദിനത്തിന്റെ അവസാനം മാതാ പിതാക്കളുടെ ഹൃദയത്തില്‍ തുളച്ചു കയറുന്ന അമ്പുകള്‍ക്ക് ശമനം നല്‍കാന്‍  ഈ മധുരമായ ഭാഷകള്‍ തികയാതെ വെരും. ഒടുവില്‍ എല്ലാം പറഞ്ഞു തന്ന നമ്മുടെ ചാനലുകള്‍ തന്നെ ഇതിനെ ഒരു കണ്ണീര്‍ കഥയാക്കി അരങ്ങില്‍ എത്തിക്കുമ്പോള്‍ തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ എത്രയോ അമ്മമാര്‍ വീണ്ടും ഇതിന്റെ മുമ്പില്‍ കണ്ണീര്‍ ഒലിപിക്കും.........