Wednesday, February 2, 2011

ഓട്ടോഗ്രാഫിലെ വരികള്‍ ജീവികുമ്പോള്‍ ....

ഈ ലേഖനം എന്റ പ്രിയപ്പെട്ട സഹപാടികള്‍ക്ക് സമര്‍പ്പിക്കുന്നു"വാകമരങ്ങള്‍ വിരഹം പൊഴിക്കുന്ന ഒരു നാളില്‍ അവന്‍ ഒരു ഓട്ടോഗ്രാഫുമായ് അവളുടെ അടുത്ത് ചെന്നു...
‘ എന്താ ഇത്? ‘ അവള്‍ ചോദിച്ചു
‘ ഇതാ ഇതില്‍ രണ്ടു വാക്ക് ... എനിക്കായ്... ‘ അവന്‍ പറഞ്ഞു
അവള്‍ ഓട്ടോഗ്രാഫില്‍ നോക്കി. പിന്നെ അവനെയും...
കുറേ നേരം നിശബ്ദമായ് നിന്നതിന് ശേഷം അവള്‍ അവനോട് ചോദിച്ചു:
‘ ഇതില്‍ രണ്ടു വാക്ക് എഴുതിയാല്‍ തീരുമോ നമ്മുടെ സ്നേഹം? ‘
അവന്‍ ഉടന്‍ തന്നെ പറഞ്ഞു
‘ ഈ സ്നേഹം നിലനിര്‍ത്താന്‍ നീ എന്നും ഉണ്ടാകുമോ കൂടെ? ‘
അവള്‍ക്കതിന് ഉത്തരം ഇല്ലായിരുന്നു...
അവന്‍ തുടര്‍ന്നു...
‘  അപ്പോ ഒരു ഓര്‍മക്കുറിപ്പ് എഴുതി ഇതിനൊരു അന്ത്യം.. ‘
അവന് മുഴിമിപ്പിക്കാന്‍ കഴിഞ്ഞില്ല
അവള്‍ക്കൊന്നും പറയാനില്ലായിരുന്നു...
നിര്‍വികാരയായ് ആ ഓട്ടോഗ്രാഫ് വാങ്ങി എന്തൊക്കെയോ എഴുതാന്‍ തുനിഞ്ഞു...
ഒരുപക്ഷേ അവനൊരുത്തരം പ്രതീക്ഷിച്ചിരുന്നോ?"
                നാട്ടില്‍ നിന്ന് എന്റ പെങ്ങളുടെ മകള്‍ ഒരു ഓട്ടോഗ്രാഫ് കൊടുത്തയക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ ഓര്‍ത്തു പോയ ചിലവരികള്‍,മനസ്സിന്റ ഓര്‍മയില്‍ മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിച്ച സ്കൂള്‍ ജീവിതതിന്റ വിട പറഞ്ഞ ദിവസം പലരുടെയും ജീവിതത്തില്‍ ഒരു ആത്മ നൊമ്പരമായി അവശേഷിച്ച സത്യം.പലരും പലതും കുറിച്ചിട്ടു,ചിലവര്‍ ഒന്നിച്ചുള്ള രസകരമായ മുഹൂര്‍ത്തങ്ങളും എഴുതാന്‍ മറന്നില്ല.ഒടുവില്‍ എവിടെ എങ്കിലും കണ്ടു മുട്ടിയാല്‍ പുഞ്ചിരികണമെന്നും,ആരാ എന്ന് ചോതികല്ലേ എന്ന എളിയ ഉപദേശതോടെയുള്ള വരികളില്‍ ആത്മ നൊമ്പരത്തിന് അവസാന മിടുമ്പോള്‍ കണ്ണീര്‍ തുളികള്‍ ആ താളുകള്‍ക്ക് സാക്ഷിയായിട്ടുണ്ടാകും.
                  സ്കൂള്‍ ജീവിതത്തിന്റെ ആദ്യ ഘട്ടമായ പത്താം തരം കഴിയുമ്പോള്‍ പ്രിയപെട്ടവരുടെ സ്നേഹത്തിന്റെയും വിരഹത്തിന്റെയും അക്ഷരങ്ങള്‍ കോര്‍ത്ത്‌ ഇണകിയ ഓട്ടോഗ്രാഫ് മറക്കാനാകാത്ത ഓര്മ ചെപ്പാണ്.ചിതലുകള്‍ക്ക് വിഴുങ്ങാന്‍ കൊടുകാതെ ഒരു മുത്തായി ശൂക്ഷികുകയാണ് പലരും.അകല്‍ച്ചയുടെ വേദന അറിഞ്ഞ പ്രവാസ ജീവിതത്തില്‍ ഏകനായി രാത്രിയുടെ ഇരുട്ടുമായി കൂട്ട് കൂടുമ്പോള്‍ ഈ ഓട്ടോഗ്രാഫിന്റെ താളുകള്‍ അറിയാതെ എന്റ മനസ്സ്  പത്താം ക്ലാസ്സ്‌ കാരനാകുന്നു.സ്കൂള്‍ ജീവിതത്തിലെ ആദ്യ കണ്ടു മുട്ടല്‍ മുതല്‍ അവസാനം വരെ ഉള്ള ഓരോ വരികള്‍ക്കും ജീവന്‍ വെക്കുന്നു .കലോസ്തവ വേദിയിലെ നാടകത്തിനു വീണ്ടും കര്‍ട്ടന്‍ ഉയരുന്നു .മാഷിന്റെ ലാത്തി അടിയുടെ ചൂടിനു ഇന്ന് ഇക്കിളിയുടെ രോമാഞ്ചം.പാടപുസ്തകം ഉണ്ടായിട്ടും ഇല്ല എന്ന് പറഞ്ഞു പ്രക്തിയുടെ സൌന്ദര്യം കാണാന്‍ ക്ലാസ്സ്‌ റൂമില്‍ നിന്നും പുറത്ത് പോകാന്‍ കൊതിച്ച നാളുകള്‍.ഇംഗ്ലീഷ് കവിത പുസ്തകത്തില്‍ നിന്ന് നോകി പറഞ്ഞു മാഷിനെ പറ്റിച്ചതും,ക്ലാസ്സ്‌ റൂമില്‍ ആദ്യ രാത്രിയുടെ വിചിത്ര വിശേഷങ്ങള്‍ വായിച്ച സുഹുര്തിനെ ടീച്ചര്‍ പൊക്കി പ്രിന്‍സിപ്പലിന്റെ മുമ്പില്‍ ഇട്ടതും അങനെ അങനെ എത്ര മനോഹരമായ താളുകളാണ് ഈ ഓട്ടോഗ്രാഫ് ..അവള്‍ പ്രണയ കുറിപ്പ് തന്നപ്പോള്‍ വേണ്ട എന്ന് പറഞ്ഞ എന്റ വിഡ്ഢിത്തം ഒരു നിരാശ കമുകനാകുന്നുവോ? നീ പഠിച്ചു പഠിച്ചു വലിയ  ആളാകുമെന്ന്   എഴുതിയ വരികള്‍..ഞാന്‍ ഇപ്പോള്‍ വലുതായിരിക്കുന്നു.എന്റ ഉയരം ഇപ്പോള്‍ ആറു അടി ആയിരിക്കുന്നു.
 .             'ക്ലാസ്സ്‌ മേറ്റ്സ്' സിനിമ  കണ്ടപ്പോള്‍ പലരും ആഗ്രഹിച്ചു. ഓര്‍മ്മകള്‍ ഉറങ്ങുന്ന കലാലയ ജീവിതത്തെ ഒന്ന് കൂടി പുനര്‍ജനിപ്പിക്കാന്‍ സാതിചിരുന്നെങ്കില്‍.സിനിമ കണ്ടു ഇറങ്ങിയ ചിലര്‍ തന്റെ ഓട്ടോഗ്രാഫിലെ അക്ഷരങ്ങളെ വാരി വലിച്ചു തിന്നു കൊണ്ടിരുന്നു .ചെരുപ്പത്തിലെക് കൂട്ടി കൊണ്ട് പോകാന്‍ ഈ അക്ഷരങ്ങള്‍ വല്ലാത്ത ആകര്‍ഷണമാണ്.

"  ഒരുപാട്‌ നിറമുള്ള ഓര്‍മ്മകള്‍
 ബാക്കിവച്ച്‌ നീ പിരിയുമ്പോഴും,
 ചങ്ങാതീ......
നീ സമ്മാനിച്ച വസന്തകാലത്തിണ്റ്റെ
വാടാത്ത പൂക്കളെന്നും എണ്റ്റെ    
മനസ്സിണ്റ്റെ ഒരു കോണില്‍ ഞാന്‍ സൂക്ഷിക്കും. 
നിനക്ക്‌ യാത്രാമംഗളങ്ങള്‍...."

                           എത്ര എത്ര മനോഹരമായ വരികളാണ് ഈ ഓട്ടോഗ്രാഫില്‍ .ഞങ്ങളുടെ തമാശകളും,ചിരികളും,അലര്‍ച്ചകളും,പിണക്കങ്ങളും എല്ലാം എല്ലാം ഞങ്ങള്‍ക്കുമാത്രം കാണാന്‍ പാകത്തിന് ഇപ്പോഴും അവിടെ എവിടെയൊക്കെയോ ഉണ്ടാവാം.അവയൊക്കെ എനിക്ക് തിരിച്ചുതരുന്നത് ഈ പുസ്തകത്തിലെ അക്ഷരങ്ങളാണ്......അതെ,കഴിഞ്ഞുപോയതൊന്നും നഷ്ടപ്പെടലുകളല്ല,പിന്നീട് ഓര്‍മകളില്‍ കൂട്ടിവയ്ക്കാന്‍ ഉള്ള വിലമതിക്കാനാവാത്ത നേട്ടങ്ങളാണ്......
 
                                                               മുഹമ്മദ് അന്‍വര്‍ പെരുമ്പള, ദുബായ്

3 comments:

 1. ഇതാ ഇതില്‍ രണ്ടു വാക്ക്... നിനക്കായി..
  നന്നായി ആസ്വദിച്ചു.. ഇത്തരം "സംഭവങ്ങള്‍" ഇനിയും തരിക.. ആശംസകള്‍

  ReplyDelete
 2. അതെ ...ജീവിത യാത്രകളില്‍ വഴിയരികില്‍ കണ്ടു മുട്ടിയാല്‍ ഒന്ന് ചിരിക്കാന്‍ മറക്കരുതേ....ഇതാണ് ഞാന്‍ കൂടുതലും കണ്ട വരികള്‍

  ReplyDelete
 3. ഉഷാര്‍ ആയെടാ..... എല്ലാ മംഗളങ്ങളും നേരുന്നു.... സര്‍വശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ

  ReplyDelete