Monday, August 22, 2011

പെരുന്നാള്‍ ആഘോഷികുമ്പോള്‍........
                                      അത്മവിര്‍വൃതിയുടെ നിറവില്‍ ഇതുല്‍ ഫിത്വര്‍ സമാഗതമാകുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സവ്വാല്‍ അമ്പിളി  തെളിയഞ്ഞത് മുതല്‍ മുസ്ലിം സമൂഹം പെരുന്നാളിന്റെ ആഘോഷങ്ങള്‍ തുടങ്ങറായി.ഒരു മാസത്തിലെ സഹനത്തിന്റെയും ക്ഷമയുടെയും നാളുകള്‍ ,പ്രാതനയുടെ നീണ്ട രാവുകള്‍,മനസ്സില്‍ മാലാഖകള്‍ വന്ന നോമ്പിന്റെ പുണ്യകാലം വിടപറയുമ്പോള്‍ അല്ലാഹു നമുക്ക് സന്തോഷിക്കാന്‍ തന്ന മറ്റൊരു അനുഗ്രഹമാണ് ചെറിയ പെരുന്നാള്‍ ആഘോഷം .

"എല്ലാ സമുദായത്തിനും ആഘോഷദിനമുണ്ട്,ഈദുല്‍ ഫ്വിതര്‍ നമ്മുടെ ആഘോഷമാണ്"(ഹദീസ്),
                               തക്ബീര്‍ കൊണ്ട് നഗരവും പള്ളികളും പെരുന്നാളിനെ വരവേല്‍കുമ്പോള്‍,എങ്ങും സന്തോഷത്തിന്റെ പരിമളങ്ങള്‍.മനസ്സില്‍ സന്തോസത്തിന്റെ ഒരായിരം മൊട്ടുകള്‍ വിരിയുന്നു. വ്ര്തമാനുഷ്ടിച്ച എല്ലാവര്‍കുമാണ് പെരുന്നാള്‍ ആഘോഷം ,വ്രതാനുഷ്ട്ടനത്തില്‍ വന്നു പോയേകാവുന്ന വീഴ്ചകള്‍ മാപ്പ്നല്‍കാനും വ്രത ശുദ്ധിയുടെ പൂര്‍ണതയ്ക്കും വേണ്ടിയാണു ആഘോഷം.ആഘോഷങ്ങള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കുകയാണ് വേണ്ടത്.
                                  പെരുന്നാള്‍ നല്ല രീതിയില്‍ തന്നെ ആഘോഷികണം,കാരണം ഒരികല്‍ പെരുന്നാള്‍ ദിവസം മുഹമ്മദ്‌ റസൂല്‍ (സ) വീട്ടിലേക് കയറി ചെന്ന സിദ്ദിഖുല്‍ അക്ബര്‍ (റ) തന്റെ പുത്രിയും രസൂലിന്റെ പത്നിയുമായ ആയിഷ (റ) വിന്റെ അടുത്ത് വെച്ച്  രണ്ടു സ്ത്രീകള്‍  ഇസ്ലാം ചരിത്രങ്ങള്‍ പറയുന്ന ബ്യ്തുകള്‍ പാടി കൊണ്ടിരിക്കുന്നു ,ഇത് കണ്ട സിദ്ദിഖുല്‍ അക്ബര്‍ (റ) കോപത്തോടെ അവരോട് അത് നിര്‍ത്താന്‍ പറഞ്ഞു ,അപ്പോള്‍ അവിടെ കിടന്ന കൊണ്ടിരുന്ന റസൂല്‍ സിദ്ദികു (റ) നോട് പറഞ്ഞു "ഇന്ന് പെരുന്നാള്‍ ദിവസമാണ് ,അത് ആഘോഷിക്കാനുള്ളതാണ്  ,അവരത് ആഘോഷികട്ടെ .
പെരുന്നാള്‍ ആഘോഷികുക ,പക്ഷെ ഇസ്ലാം വിര്തത്തില്‍ നിന്ന് വേണം എല്ലാം എന്ന് മാത്രം,റസൂല്‍ നമുക്ക് പടിപിച്ചു തന്ന രീതിയില്‍ ആകണമെന്ന് മാത്രം.
                                    എല്ലാ ഇടത്തും തക്ബീറുകള്‍ ചൊല്ലി കൊണ്ടിരിക്കുക,ഫിതര്‍ സാകാത് നല്കുക, പുത്തന്‍ വസ്ത്രങ്ങളും,സുഗന്ദം  ഉപയോഗിക്കുക ,നിസ്കാരത്തിനു മുമ്പ് ഭക്ഷണം കഴിക്കുക . വീട്ടില്‍ നല്ല സദ്യകള്‍ ഉണ്ടാക്കി എല്ലാവരെയും സല്‍കരിക്കുക.കുട്ടികള്‍ക്ക് സമ്മാനങള്‍ നല്കുക,പുണ്യ കേന്ദ്രങ്ങളേയും മഹതുക്കളെയും സന്ദര്‍ശിച്ചു ബറകത്ത് നേടുക .അതുപോലെ പെരുന്നാള്‍ ആശംഷകള്‍ നല്‍കല്‍. ഇതുപോലെയുള്ള കാര്യങ്ങളാകണം നമ്മള്‍ ചെയ്യുക
                                        പലപോഴും പെരുന്നാള്‍ ആഘോഷങ്ങള്‍ അതിര്‍വരമ്പുകള്‍ കടന്നു പോകുന്ന അവസ്ഥയ. പ്രതേകിച്ചും കാസറഗോഡ്, ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കണം. ആഘോഷങ്ങളില്‍ ഇസ്ലാമികത കടന്നു വരണം.
                                    നമ്മുടെ ആഘോഷങ്ങളുടെ ആഹ്ലാദങ്ങള്‍ നിയന്ത്രണം വിടാതിരിക്കാന്‍ എന്തങ്ങിലും തടയിടല്‍ അവിശ്യമായിരികുന്നു. കുടിച്ചും കൂത്താടാനുമുള്ളതാണ് പെരുന്നാള്‍ എന്ന ചിന്ത  മുസ്ലിം സമുദായത്തെ ഈയിടെയായി പിടികൂടിയിട്ടുണ്ട്.ഇതര സമുദായത്തില്‍ നിന്ന് പകര്‍ന്ന ഈ മനോഭാവം മാറണം.അല്ലാഹു തൃപിതിപെട്ട് സമ്മാനിച്ച പുണ്യദിനത്തെ അവന്‍ ത്രിപ്തിപെടുന്ന കാര്യങ്ങള്‍ക്ക് വിനിയോഗികണം .ഒരു കുടം പാല്‍ ചീത്തയാകാന്‍ ഒരു തുള്ളി തൈര് മതി. ചെറിയ ഒരു അനിഷ്ട്ട സംഭവം മതി എല്ലാവരെയും കുറ്റപെടുത്താന്‍.
                                  എത്ര തിരക്കായാലും  പ്രവാസികള്‍ പെരുന്നാള്‍ നല്ല രീതിയില്‍ തന്നെ ആഘോഷികാറുണ്ട്.പരസ്പരം  എല്ലാവരും ഒന്നിച്ചു കൂടിയും പരസപരം കെട്ടിപിടിച്ചും അവരുടെ സന്തോഷങ്ങള്‍ പങ്കുവെകുന്നു.നാട്ടിലുള്ള കുടുംബകരേയും,കൂട്ടുകാരേയും ഫോണിലൂടെയും മറ്റും ആശംഷകള്‍ അറിയിക്കാന്‍ പ്രവാസികള്‍ മറകാറില്ല.ഇത്തരം ആഘോഷങ്ങള്‍ തുടരുക തന്നെ ചെയ്യണം.നാട്ടിലെയും നല്ല ആഘോഷ രീതികള്‍ തുടരണം. ചെറു സംഘങ്ങളായി വീടുകള്‍ തോറും കയറി ഇറങ്ങി പെരുന്നാള്‍ സന്തോഷം പങ്കുവെക്കണം.
                        ലോക സമൂഹത്തിനു നന്മയുടെ സന്ദേശവുമായി ഈ പെരുന്നാളും നമ്മളില്‍ നിന്ന് കടന്നു പോകട്ടേ. ഏല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റെയും പെരുന്നാള്‍ ദിനം ആഘോഷിക്കുന്നു.     

Saturday, August 6, 2011

ഇസ്ലാം വ്രതത്തിലൂടെ നേടുന്നതും, നേടേണ്ടതും


വ്രതശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു നോമ്പ് കാലം കൂടി. വിശപ്പ്, ദാഹം തുടങ്ങിയ ഭൌതിക വികാരങ്ങളെ വിശ്വാസത്തിന്റെ ചരടില്‍ നിയന്ത്രിച്ച് സര്‍വ്വവും ദൈവത്തില്‍ സമര്‍പ്പിക്കുന്ന വിശ്വാസികള്‍ക്ക് ആത്മീയവും മാനസികവുമായ നവചൈതന്യം കൈവരുന്നുവെന്നാണ് വിശ്വാസം. സഹനത്തിന്റെ മൂല്യം അറിയാനും അന്യന്റെ വിശപ്പിനെപ്പറ്റി കാരുണ്യപൂര്വം ചിന്തിക്കാനും നോമ്പ് കാലത്തെ ഉപവാസത്തിലൂടെ വിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നു.

ശരീരത്തിനെയും ആത്മാവിനെയും ശുദ്ധീകരികാനുള്ളതാണ് റമദാനിലെ വ്രതം. അബു ഹുറൈറ (റ) നിവേദനം ചെയ്ത നബി (സ) വാക്കുകള്‍ ഒന്നു ശ്രദ്ധിക്കുക: `നോമ്പ് ഒരു പരിചയാണ്. അതുകൊണ്ട് നോമ്പുകാരന്‍ തെറ്റുകള്‍ ചെയ്യാതിരിക്കുകയും, വിഡ്ഢിത്തം പ്രകടിപ്പിക്കാതിരികുകയും ചെയ്യട്ടെ. വല്ലവനും അവനോടു ദേഷ്യം കൂടുകയോ ശകാരിക്കുകയോ ചെയ്‌തെങ്കില്‍ അവന്‍ നോമ്പുകാരെന്നു അവന്‍ രണ്ടു പ്രാവിശ്യം പറയട്ടെ. എന്നുടെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു തന്നെ സത്യം. നോമ്പുകാjന്റെ വായയുടെ മണം അല്ലാഹുവിന്റെ അടുത്ത് കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതാണ് (അല്ലാഹു പറയുന്നു). അവന്റെ ഭക്ഷണ പാനീയങ്ങളും, ദേഹെഛകളും അവന്‍ എനിക്ക് വേണ്ടിയാണു ഉപേക്ഷിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ് അതിനു പ്രതിഫലം നല്‍കുന്നുവെന്നും ഞാനാണ്. ഓരോ നന്മയ്ക്കും പത്തു ഇരട്ടിയാണ് പ്രതിഫലം (ബുഖാരി 3.31.118)

നോമ്പിന്റെ ഒരു ലക്ഷ്യം പറയുന്നത് ഭയഭക്തി കൂട്ടുക എന്നാണ്

അല്ലാഹു പറയുന്നു നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയതു പോലെ നിങ്ങള്‍ക്കും ഞാന്‍ നോമ്പ് നിര്‍ബന്ധമാക്കിയിരുന്നു. കാരണം നിങ്ങള്‍ തഖ്‌വ ഉള്ളവരാകാന്‍ വേണ്ടി (തഖ്‌വ) എന്നാല്‍ അതൊരു അറബി വാക്കാണ്. തഖ്‌വ എന്ന് പറഞ്ഞാല്‍ മനുഷ്യ ഹൃദയത്തിന്റെ ഒരു പ്രത്യേക അവസ്ഥയാണ്, നല്ല പ്രവര്‍ത്തനങ്ങളെ അത് പ്രേരിപ്പിക്കുകയും ചീത്ത പ്രവര്‍ത്തികളെ വെടിയുകയും ചെയ്യും) മറ്റു കുറേ ലക്ഷ്യങ്ങളും ഇസ്ലാം വ്രതത്തിനുണ്ട്. ആത്മ ശുദ്ധീകരണം ,അനുസരണം, ഉത്തരവാദിത്യബോധം, അച്ചടക്കം, നിയന്ത്രണം, ക്ഷമ, മരണ ശേഷമുള്ള ജീവിതത്തെ കുറിച്ചുള്ള കണക്കുകൂട്ടല്‍ മുതലായവ ഒരു നോമ്പുകാരന്‍ സ്വഭാവ ശുദ്ധീകരണത്തിലൂടെ സാധ്യമാക്കണം. ഇങ്ങനെ ഓരോ മനസ്സും ശുദ്ധീകരികുമ്പോള്‍ സമൂഹത്തില്‍ ഒരുപാടു നന്മകള്‍ വരും. സമൂഹ തിന്മകള്‍ ക്രമാതീതമായി കുറയുകയും ചെയ്യും. അച്ചടക്കം ഒരു മാനുഷിക മുല്യമെന്ന നിലയില്‍ ഇസ്ലാം മത പാഠഭാഗങ്ങളില്‍ ശക്തമായി പ്രതിപാദിക്കുന്നു.

പുണ്യങ്ങളുടെ പൂകാലമായ റമദാനിന്റെ ഓരോ ദിവസവും മുസ്ലിം മനസ്സുകള്‍ ആരാധനകള്‍ കൊണ്ട് അല്ലാഹുവിനെ സന്തോഷിപ്പിക്കുന്നു.നോമ്പ് അനുഷ്ഠിക്കാനുള്ള അല്ലാഹുവിന്റെ കല്‍പ്പനയും നോമ്പ്കാരനു അല്ലാഹുവിന്റെ അടുത്ത് നിന്നുമുള്ള പ്രതിഫലത്തെ പറ്റിയും ഖുര്‍ആഹനിലും ഹദീസിലും ഒരുപാടു സ്ഥലത്ത് പ്രതിപാദിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു,'പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക. '(2.187) പ്രഭാതം ഉദിച്ചതുമുതല്‍ സൂര്യന്‍ അസ്തമിക്കുന്നതുവരെയാണ് നോമ്പിന്റെു സമയമെന്ന് ഈ വചനം വ്യക്തമാക്കുന്നു.

ഇതോടൊപ്പം ആത്മാവില്‍ അല്ലാഹുവോടും തിരു നബിയോടും അഗാധമായ അനുരാഗം അങ്കുരിപ്പിക്കുന്ന അനുഷ്ഠാനം കൂടിയാണ് നോമ്പ്. തന്റെ ശരീരത്തിന്റെ ഭോഗ കാമനകളുടെ അടിമയായി കഴിഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യന് അല്ലാഹുവിനോടുള്ള അഗാധമായ സ്‌നേഹം പുലര്‍ത്താനാകാതെ ശരിയായ നോമ്പുകാരനാകാന്‍ സാധിക്കുകയില്ല. ഒരുപക്ഷെ മറ്റെല്ലാ കര്‍മങ്ങളിലും ലോകമാന്യതയ്ക്കുള്ള സാധ്യതകള്‍ കൂടുതലാണെന്നതിനാലായിരിക്കാം താരതമ്യേന കൃത്രിമത്വങ്ങള്‍ സാധ്യമല്ലാത്ത നോമ്പിനെ അല്ലാഹുവോട് ചേര്‍ത്തു പറഞ്ഞത്.

എന്നാല്‍ പരിശുദ്ധമായ ഇസ്ലാം വ്രതത്തിലൂടെ സമൂഹത്തിന്റെ സംസ്‌കാര രൂപീകരണവും ആരോഗ്യവും സൂക്ഷിക്കാന്‍ കാരണമാകുന്നു എന്ന സത്യവും നമ്മള്‍ തിരിച്ചു അറിയണം. ഒരു മാസത്തെ ഇസ്ലാം വ്രതം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ലോക ആരോഗ്യ ശാസ്ത്രലോകം അടിവര ഇട്ടു കഴിഞ്ഞു.

ഇസ്ലാം വ്രതം ശരീരത്തിന് സ്വയം ചികിത്സയ്ക്കുള്ള പരിസ്ഥിതി പ്രദാനം ചെയ്യുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുമ്പോള്‍ 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് നബിയുടെ (സ) വാക്കുകള്‍ 'നിങ്ങള്‍ നോമ്പ് നോക്കുക എങ്കില്‍ നിങ്ങള്‍ പൂര്‍ണ്ണ അരോഗ്യവനാകും'. എത്രമാത്രം അര്‍ത്ഥവര്‍മാക്കുന്നു. ലോക ജനത നേരിടുന്ന ഒരു രോഗമാണ് പ്രമേഹം. അതിനു വ്രതം ഒരു മരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേപോലെ ഗ്യാസ്ട്രബിള്‍, അമിതവണ്ണം ഇതിനൊക്കെ വ്രതം നല്ല ഒരു ഔഷധമാണ്. ശാരീരിക അവയവങ്ങള്‍ക്ക് പരിപൂര്‍ണ്ണ വിശ്രമം നല്‍കുന്നതോടൊപ്പം, രാസ പ്രവര്‍ത്തനനങ്ങളില്‍ നി്ന്നുണ്ടാകുന്ന അവശിഷ്ടങ്ങളുടെ നശീകരണവും ഇതോടൊപ്പം നടക്കുന്നു. വ്രതം ശരീരത്തിനെ ജൈവരസതന്ത്രത്തേയും, ശ്രവങ്ങളേയും ക്രമീകരിക്കുന്നതിനും സാധാരണ നിലയിലാകുന്നതിനും സഹായിക്കുന്നു.
.
നോമ്പ് മനുഷ്യമനസ്സില്‍ പരോപകാരചിന്ത വളര്‍ത്തും . ദരിദ്രരും പട്ടിണിക്കാരും മര്‍ദ്ദിതരുമായ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും ദുഖങ്ങളെയും കുറിച്ച് ആലോചിക്കാന്‍ നോമ്പ് അവന് അവസരംനല്‍കും. വിശപ്പും ദാഹവും സഹിക്കുക വഴി അയാള്‍ പട്ടിണിക്കാരോട് ഏറെ അടുക്കുന്നു. അവരുടെ വിഷമങ്ങളും പ്രയാസങ്ങളും മനസ്സിലാക്കുന്നു. അവര്‍ക്കു വേണ്ടി എന്തെങ്കിലും സഹായം ചെയ്യണമെന്ന ചിന്ത അയാളില്‍ അങ്കുരിക്കുന്നു. നോമ്പിന്റെ ഈ സദ്ഫലം ഓരോരുത്തരിലും അവരുടെ കഴിവിനും ശേഷിക്കുമനുസരിച്ചാണ് ഉടലെടുക്കുക. ചിലരില്‍ കൂടുതല്‍, ചിലരില്‍ അല്പം. എന്തായാലും യഥാര്‍ത്ഥ ഗുണചൈതന്യത്തോടെ നോമ്പനുഷ്ഠിച്ചവനില്‍ ഈ സദ്ഫലമുണ്ടാവാതിരിക്കില്ല. തിരുനബി(സ) എല്ലാ കാലത്തും ദാനധര്‍മ്മങ്ങള്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ റമദാനില്‍ അദ്ദേഹം ദാനധര്‍മ്മങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഇബ്‌നുഅബ്ബാസ് പറയുന്നു: ഭഭനബി(സ) സാധാരണ കാലങ്ങളില്‍ അങ്ങേയറ്റം ഉദാരശീലനായിരുന്നു. എന്നാല്‍ റമദാനില്‍ അദ്ദേഹം അടിമുടി ഔദാര്യവാനാകുമായിരുന്നു.'' (ബുഖാരി, മുസ്‌ലിം)

ഇതിലുമൊക്കെ അപ്പുറത്താണ് നോമ്പുകാരന് അല്ലാഹുവിന്റെ അടുത്തു നിന്ന് കിട്ടുന്ന പ്രതിഫലം. മുഹമ്മദ് നബി(സ) ' നോമ്പുകാരന്റെ രണ്ടുസന്തോഷങ്ങള്‍ പറഞ്ഞു: ഒന്നു നോമ്പ് മുറിക്കുമ്പോഴും, രണ്ടാമത്തേത് നോമ്പുകാരന്‍ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും ' ഈ രണ്ടുസന്തോഷങ്ങളും നമുക്കു ലഭികട്ടെ. വ്രതം ശരീരത്തിന്റെ എല്ലാതലങ്ങളിലും പരിവര്‍ത്തനമുണ്ടാക്കുന്നു .ഇതിലൂടെ മനസ്സിനും ശരീരത്തിനും അരോഗ്യമുണ്ടാകുമ്പോള്‍ സമൂഹത്തില്‍ ഒരായിരം നന്മയുടെ പൂക്കള്‍ വിരിയുന്നു.

അങ്ങനെ ഒരു മാസത്തെ ഇസ്ലാം വ്രതം ഒരു മനുഷ്യ ജീവിതത്തിനെ എല്ലാ തലങ്ങളെയും നിയന്ത്രിച്ചും, പരീരക്ഷിച്ചും നമ്മളില്‍ നിന്ന് കടന്നു പോകുമ്പോള്‍ പാവം അല്ലാഹുവിന്റെ അടിമകളായ നമ്മള്‍ ആ സ്രഷ്ട്ടാവിനെ എത്രമാത്രം സ്തുതിക്കണം. ഈ റമദാനിന്റെ രാവുകളിലും പകലുകളിലും നമുക അതിനു നാഥന്‍ തുണക്കട്ടെ..അമീന്‍
ഇസ്ലാം വ്രതത്തിലൂടെ നേടുന്നതും, നേടേണ്ടതും
അന്‍വര്‍ പെരുമ്പള