Sunday, February 6, 2011

ഹൃദയത്തിലെ അമ്പും വില്ലും ....


                                    ' ഫെബ്രുവരി 14'  ലോക  കാമുകി കാമുകന്മാരുടെ ചുവന്ന ദിനം ...അത് തന്നെ പ്രണയ ദിനം. ഒരു ലോകം മുഴുവനും ആര്ക്കൊകകെ വേണ്ടി എന്തൊകെയോ ചെയ്തു കൂട്ടുന്നു. അളക്കാനാവാത്ത സ്നേഹത്തിനെ കടലാസ് തുമ്പിലും മൊബൈലിലെ ഇന്ബോക്സിലേക്കും നിറക്കുമ്പോള്‍ ആരാണ് ഇവിടെ സന്തോഷികുന്നത് ?               

            
                                      വാലന്റൈുന്ദിറനം ക്രിസ്തീയ ചരിത്ത്രങ്ങില്‍ നിന്ന് ഉടലെടുക്കുകയും പിന്നീട് പാശ്ചാത്യ രാജ്യങ്ങള്‍ അതിനെ ഏറ്റടുത്തതോട്  കൂടി മാറ്റങ്ങളും പരിഷ്കാരങ്ങളും കൂട്ടി  കലര്ത്തി  കമ്പോളത്തിലെ വിപണ ലാഭ ദിനം കൂടിയാക്കി. കേരളത്തിലെ യുവ മിധുനങ്ങളും ഈ ദിനത്തിന് വേണ്ടി ഒരു റോസാ പൂവുമായി കാത്തിരിക്കുമ്പോള്‍ ഒരു കാര്യം മാത്രം ഓര്‍ക്കുക  'ഒരു ദിനത്തില്‍ ഒതുക്കാന്‍ പറ്റുന്നതാണോ സ്നേഹം ' അല്ല്ലെങ്കില്‍ തന്നെ ചാനലുകള്‍ പറഞ്ഞത് പോലെ പാട്ടും പാടിയും, ഐസ് ക്രീം കഴിച്ചും, വില നിശചയിച്ച അക്ഷര കാര്‍ഡുകള്‍ നല്‍കിയും നിങ്ങള്‍ എന്താണ് നേടി എടുത്തത്‌ ? ഓര്‍ക്കുക ഇവിടെ എല്ലായ്പ്പോഴും ഒരു വലിയ കമ്പോള ലാഭത്തിനു മുമ്പില്‍  നമ്മള്‍ തോറ്റു കൊണ്ടിരിക്കുന്നു. അത് തന്നെ യാണ് ഈ പ്രണയ ദിനം എന്ന് മനസ്സിലാക്കാന്‍ പലരും മടിക്കുന്നു.                                                                       ഹൃദയത്തിനെക്കാളും വലിയ മറ്റെന്തു സമ്മാനമാണ് നമുക്ക് നല്‍കാനുള്ളത്. എന്നുമെന്നും നമുക്ക് നല്‍കാനാവുന്നത് ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുള്ള സ്നേഹം മാത്രമല്ല നല്ല ആശയവും കൈമാറാന്‍ സാതിക്കണം. അതിനു നമുക്ക് റോസാ പൂവിന്റെ മണവും പ്രണയത്തിന്റെ ചില സ്ഥിരം ചുവന്ന നാടകങ്ങളും അവിശ്യമുണ്ടോ?.  അതിനു ഒരു ദിവസമോ  സമയമോ നമുക്ക്  അവിശ്യമാണോ? . അങനെ വേണം മെന്നു പറഞ്ഞു നടക്കുന്ന നമ്മുടെ ചുറ്റു പാടുകള്‍ക്ക് നമ്മള്‍ തന്നെ വളം വെച്ച് കൊടുക്കുകയല്ലേ...പുതിയ ഹൃദയങ്ങളെ കീഴു പെടുത്താന്‍ അമ്പുമായി മായി വെമ്പല്‍ കൊള്ളുന്നവര്‍ മറക്കാന്‍ ശ്രമിക്കുന്നത് സ്വന്തം ജീര്‍ണത എന്ന കാര്യം അറിയാതെ പോകരത്.
 
പ്രണയം മധുരമാണ്. സ്നേഹം അതിമധുരമാണ്.
മനുഷ്യന് തോന്നുന്ന ഒരു വികാരമാണ് സ്നേഹം.
സ്നേഹമാണഖില സാരമൂഴിയില്‍ എന്ന് കവി പാടിയിട്ടുണ്ട്.
എന്തിനേയും നേരിടാന്‍ കഴിയുന്ന ഒരു ആയുധം കൂടിയാണ് സ്നേഹം.
സ്നേഹം കൊണ്ട് എന്തിനേയും കീഴ്പ്പെടുത്താം.
                             

                                      പ്രണയത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന സാമൂഹ്യ തിന്മകള്‍ ആര്‍ക്കും കണ്ടില്ല എന്ന് നടിക്കാന്‍ പറ്റും. എന്നാല്‍  ഓരോ പ്രണയ ദിനത്തിന്റെ അവസാനം മാതാ പിതാക്കളുടെ ഹൃദയത്തില്‍ തുളച്ചു കയറുന്ന അമ്പുകള്‍ക്ക് ശമനം നല്‍കാന്‍  ഈ മധുരമായ ഭാഷകള്‍ തികയാതെ വെരും. ഒടുവില്‍ എല്ലാം പറഞ്ഞു തന്ന നമ്മുടെ ചാനലുകള്‍ തന്നെ ഇതിനെ ഒരു കണ്ണീര്‍ കഥയാക്കി അരങ്ങില്‍ എത്തിക്കുമ്പോള്‍ തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ എത്രയോ അമ്മമാര്‍ വീണ്ടും ഇതിന്റെ മുമ്പില്‍ കണ്ണീര്‍ ഒലിപിക്കും.........
Thursday, February 3, 2011

'അവള്‍' എന്റ പ്രിയപ്പെട്ട കാമുകി !


                                  ഫീസില്‍ പതിവിലും കൂടുതല്‍ തിരക്കാണ്. ഒരു പാട് ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ട്. പുറത്തെ മഞ്ഞു തുള്ളികള്‍ ഒത്തിരി കുളിരുമായി എന്നെ നോക്കി ചിരികുകയാണ്. സത്യമാണ് പണ്ടത്തെ പോലെ ഇപ്പോള്‍ ജോലി ചെയ്യാന്‍ പറ്റുന്നില്ല. കുറെ ദിവസമായി ഇങ്ങനെ. ഞാന്‍ അറിയാതെ തന്നെ എന്നെ വല്ലാതെ അസ്വസ്ഥനാകുന്നത് ആരാണ് ? ഈ അസ്വസ്ഥത തുടങ്ങിയിട്ട് കുറെ നാളുകളായി.......

ഞാന്‍ പറയാം...
                 ഒത്തിരി നാളുകളായി അവള്‍ എന്നെ മാടി വിളിക്കുന്നു. പറഞ്ഞിട്ട് കാര്യമില്ല ഞങ്ങള്‍ പരിചയ പെട്ടിട്ടു ഒരു പാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്ന് അവളും വല്ലാത്ത ദുഖത്തില്‍ ആണ്. അവളുടെ എല്ലാ വിളികളും എനിക്ക് കേള്‍ക്കാന്‍ പറ്റാതെ ആയിരിക്കുന്നു. എന്റ മാറിയ ചുറ്റുപാടും ജീവിത സാഹചര്യങ്ങളും അവളുടെ എല്ലാ വിളികള്‍ക്കും ഉത്തരം നല്കാന്‍ കഴിയാതെ വന്നിരിക്കുന്നു. എങ്കിലും ഇത്തിരി നേരം മാത്രം  ഞാന്‍ അവളുമായി സല്ലപികാറുണ്ട്. പരിഭവങ്ങളുമായി അവള്‍ എന്നും എന്റ മുമ്പില്‍ ഉണ്ടാകും. ഒരു നിഴല്‍ പോലെ ...
            കുഞ്ഞുനാളില്‍ തന്നെ ഞങ്ങള്‍ വലിയ കൂട്ടായിരുന്നു. അപ്പോഴൊന്നും നങ്ങള്‍ക്ക് നിയന്ത്രണ രേഖ ഉണ്ടായിരുന്നില്ല. വീട്ടിലൊക്കെ പൂര്‍ണ സ്വാതന്ത്രം ഉണ്ടായിരുന്നു. അവളുമായി ഞാന്‍  എന്ന്നും ഇഷ്ട്ടം പോലെ കൂട്ട് കൂടുമായിരുന്നു.അവളുടെ അസാനിധ്യം എനിക്ക് അനുഭവികേണ്ടി വന്നിട്ടില്ല , കൂടെ അവള്‍ക്കും..അന്നൊക്കെ എന്ത് രസമായിരുന്നു .എത്ര നേരം കൂട്ട് കൂടിയാലും മതിയാകുകയില്ല ...അതെ പിന്നീട് അങ്ങോട്ട്‌ അവള്‍ എനിക്ക് വല്ലാത്ത ഒരു ഇഷ്ട്ടമായി മാറി ..... അന്നും ഇന്നും വിട്ടു പിരിയാന്‍ പറ്റാത്ത ഒരു ഇഷ്ട്ടം......  
                             അപൂര്‍വ്വ മായി ക്ലാസ്സ്‌ റൂമിലും അവള്‍ എന്നെ ശ്രദ്ധിക്കുമായിരുന്നു. എന്നാല്‍ ഞാന്‍ അങനെ ശ്രദ്ധിക്കാന്‍ നില്ക്കാന്‍ കൂട്ടാക്കിയില്ല. കാരണം മുമ്പില്‍ നില്‍കുന്ന ടീച്ചറും അടുത്ത് ഇരിക്കുന്ന കൂട്ടുകാരും എന്താ വിചാരിക്കുക? അവളുടെ വിളി കേള്‍ക്കണം എന്ന് എനിക്ക് തോന്നാറുണ്ട് ..പക്ഷെ ചുറ്റുപാടും നമ്മള്‍ ശ്രദ്ധിക്കണമല്ലോ.ഒരു ദിവസം ക്ലാസ്സ്‌ റൂമില്‍ അവളെ ഓര്‍ത്തു പോയത് കൊണ്ടാകാം ഞാന്‍ ആ ദിവസം മുഴുവനും പുറത്തെ മരങ്ങളോടും കിളികളോടും കഥ പറഞ്ഞു ഇരികേണ്ടി വന്നത് . പിന്നീട് ചിലപ്പോള്‍ ഒക്കെ അവള്‍ എന്നെ വല്ലാതെ  വിളിച്ചു കൊണ്ടേ ഇരുന്നു . ഞാന്‍ അറിയാതെ തന്നെ ഞങ്ങളെ  ടീച്ചറും കുട്ടികളും ശ്രദ്ധിച്ചു തുടങ്ങിയികുന്നു...ഇടക് ഇടക് അവരത് എന്നോട് പറഞ്ഞിരുന്നു ..എങ്കിലും ഞാന്‍ അവളുമായി വല്ലാത്ത ഒരു ഇഷ്ട്ടത്തിലേക് ഒഴുകിയിരുന്നു ....    
               ആ ഒഴുക്ക് ഇപ്പോള്‍ വല്ലാത്ത ഒരു അസ്വസ്ഥത തന്നെ. എത്ര സ്വപ്നമാണ് അവള്‍ എനിക്ക് നല്‍കിയത്. അവള്‍ ഇപ്പോള്‍ സ്വപ്‌നങ്ങള്‍ പോലും തരുന്നില്ല എന്ന തോന്നല്‍ . അതിനു മാത്രം ഞങ്ങള്‍ ഇപ്പോള്‍ കൂട്ട് കൂടാറില്ല എന്ന സത്യമാകം. സാധാരണ എന്റെ ഏകാന്ത നിമിഷങ്ങളില്‍  മാത്രമേ അവള്‍  എന്റെ അരികില്‍ വരാറുള്ളൂ. പിന്നെ ചുരുക്കം ചില സായാഹ്നങ്ങളിലും. ഇന്ന് എല്ലാ ഇടത്തും എന്നെ  തേടി അവള്‍ എന്റ പിന്നാലെ ഉണ്ട്. എനിക്ക് ആണെങ്ങില്‍ അവളെ അങനെ വിട്ടു നില്‍ക്കാനും വയ്യ. എനിക്ക് വേണ്ടി ശാന്തിയായി, തണലായി, സ്വപ്നമായി വരുന്ന എന്റ പ്രിയപെട്ടവളെ ഞാന്‍ എങ്ങനെ ഒഴിവാക്കും.
                                          
                            അവിടെ ഒക്കെ സമയം ഒരു വില്ലനായി നില്‍കുമ്പോള്‍ അവളെ കുറിച്ച് നിങ്ങളോട് പറയാതെ ഞാന്‍ എങനെ പോകും . ഇത്തിരി പേടിയോടെ ആണെങ്കിലും ഞാന്‍ അവളുടെ പേര് പറയാം. അല്ലെങ്കിലും ഇനി പറയാതിരുന്നാല്‍ പറ്റില്ല. കാരണം എല്ലാവരും ചോദിച്ചു തുടങ്ങിയിരിക്കുന്നു എന്താ നിന്റെ പ്രശ്നമെന്ന് ? അവളുടെ പേരാണ്  "നിദ്ര' (ഉറക്കം). ഇനി ഞങ്ങള്‍ രണ്ടു പേരും ഞങ്ങളുടെ  സ്വപ്ന ലോകത്തേക്ക് പോകട്ടെ ... ഇത്തിരി നേരം ഞങ്ങള്‍ക്ക് വേണ്ടി മാത്രം വിട്ടു തരിക .....നല്ല സ്വപ്‌നങ്ങള്‍ ഞങ്ങളെ തേടി വരട്ടെ ....


Wednesday, February 2, 2011

ഓട്ടോഗ്രാഫിലെ വരികള്‍ ജീവികുമ്പോള്‍ ....

ഈ ലേഖനം എന്റ പ്രിയപ്പെട്ട സഹപാടികള്‍ക്ക് സമര്‍പ്പിക്കുന്നു"വാകമരങ്ങള്‍ വിരഹം പൊഴിക്കുന്ന ഒരു നാളില്‍ അവന്‍ ഒരു ഓട്ടോഗ്രാഫുമായ് അവളുടെ അടുത്ത് ചെന്നു...
‘ എന്താ ഇത്? ‘ അവള്‍ ചോദിച്ചു
‘ ഇതാ ഇതില്‍ രണ്ടു വാക്ക് ... എനിക്കായ്... ‘ അവന്‍ പറഞ്ഞു
അവള്‍ ഓട്ടോഗ്രാഫില്‍ നോക്കി. പിന്നെ അവനെയും...
കുറേ നേരം നിശബ്ദമായ് നിന്നതിന് ശേഷം അവള്‍ അവനോട് ചോദിച്ചു:
‘ ഇതില്‍ രണ്ടു വാക്ക് എഴുതിയാല്‍ തീരുമോ നമ്മുടെ സ്നേഹം? ‘
അവന്‍ ഉടന്‍ തന്നെ പറഞ്ഞു
‘ ഈ സ്നേഹം നിലനിര്‍ത്താന്‍ നീ എന്നും ഉണ്ടാകുമോ കൂടെ? ‘
അവള്‍ക്കതിന് ഉത്തരം ഇല്ലായിരുന്നു...
അവന്‍ തുടര്‍ന്നു...
‘  അപ്പോ ഒരു ഓര്‍മക്കുറിപ്പ് എഴുതി ഇതിനൊരു അന്ത്യം.. ‘
അവന് മുഴിമിപ്പിക്കാന്‍ കഴിഞ്ഞില്ല
അവള്‍ക്കൊന്നും പറയാനില്ലായിരുന്നു...
നിര്‍വികാരയായ് ആ ഓട്ടോഗ്രാഫ് വാങ്ങി എന്തൊക്കെയോ എഴുതാന്‍ തുനിഞ്ഞു...
ഒരുപക്ഷേ അവനൊരുത്തരം പ്രതീക്ഷിച്ചിരുന്നോ?"
                നാട്ടില്‍ നിന്ന് എന്റ പെങ്ങളുടെ മകള്‍ ഒരു ഓട്ടോഗ്രാഫ് കൊടുത്തയക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ ഓര്‍ത്തു പോയ ചിലവരികള്‍,മനസ്സിന്റ ഓര്‍മയില്‍ മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിച്ച സ്കൂള്‍ ജീവിതതിന്റ വിട പറഞ്ഞ ദിവസം പലരുടെയും ജീവിതത്തില്‍ ഒരു ആത്മ നൊമ്പരമായി അവശേഷിച്ച സത്യം.പലരും പലതും കുറിച്ചിട്ടു,ചിലവര്‍ ഒന്നിച്ചുള്ള രസകരമായ മുഹൂര്‍ത്തങ്ങളും എഴുതാന്‍ മറന്നില്ല.ഒടുവില്‍ എവിടെ എങ്കിലും കണ്ടു മുട്ടിയാല്‍ പുഞ്ചിരികണമെന്നും,ആരാ എന്ന് ചോതികല്ലേ എന്ന എളിയ ഉപദേശതോടെയുള്ള വരികളില്‍ ആത്മ നൊമ്പരത്തിന് അവസാന മിടുമ്പോള്‍ കണ്ണീര്‍ തുളികള്‍ ആ താളുകള്‍ക്ക് സാക്ഷിയായിട്ടുണ്ടാകും.
                  സ്കൂള്‍ ജീവിതത്തിന്റെ ആദ്യ ഘട്ടമായ പത്താം തരം കഴിയുമ്പോള്‍ പ്രിയപെട്ടവരുടെ സ്നേഹത്തിന്റെയും വിരഹത്തിന്റെയും അക്ഷരങ്ങള്‍ കോര്‍ത്ത്‌ ഇണകിയ ഓട്ടോഗ്രാഫ് മറക്കാനാകാത്ത ഓര്മ ചെപ്പാണ്.ചിതലുകള്‍ക്ക് വിഴുങ്ങാന്‍ കൊടുകാതെ ഒരു മുത്തായി ശൂക്ഷികുകയാണ് പലരും.അകല്‍ച്ചയുടെ വേദന അറിഞ്ഞ പ്രവാസ ജീവിതത്തില്‍ ഏകനായി രാത്രിയുടെ ഇരുട്ടുമായി കൂട്ട് കൂടുമ്പോള്‍ ഈ ഓട്ടോഗ്രാഫിന്റെ താളുകള്‍ അറിയാതെ എന്റ മനസ്സ്  പത്താം ക്ലാസ്സ്‌ കാരനാകുന്നു.സ്കൂള്‍ ജീവിതത്തിലെ ആദ്യ കണ്ടു മുട്ടല്‍ മുതല്‍ അവസാനം വരെ ഉള്ള ഓരോ വരികള്‍ക്കും ജീവന്‍ വെക്കുന്നു .കലോസ്തവ വേദിയിലെ നാടകത്തിനു വീണ്ടും കര്‍ട്ടന്‍ ഉയരുന്നു .മാഷിന്റെ ലാത്തി അടിയുടെ ചൂടിനു ഇന്ന് ഇക്കിളിയുടെ രോമാഞ്ചം.പാടപുസ്തകം ഉണ്ടായിട്ടും ഇല്ല എന്ന് പറഞ്ഞു പ്രക്തിയുടെ സൌന്ദര്യം കാണാന്‍ ക്ലാസ്സ്‌ റൂമില്‍ നിന്നും പുറത്ത് പോകാന്‍ കൊതിച്ച നാളുകള്‍.ഇംഗ്ലീഷ് കവിത പുസ്തകത്തില്‍ നിന്ന് നോകി പറഞ്ഞു മാഷിനെ പറ്റിച്ചതും,ക്ലാസ്സ്‌ റൂമില്‍ ആദ്യ രാത്രിയുടെ വിചിത്ര വിശേഷങ്ങള്‍ വായിച്ച സുഹുര്തിനെ ടീച്ചര്‍ പൊക്കി പ്രിന്‍സിപ്പലിന്റെ മുമ്പില്‍ ഇട്ടതും അങനെ അങനെ എത്ര മനോഹരമായ താളുകളാണ് ഈ ഓട്ടോഗ്രാഫ് ..അവള്‍ പ്രണയ കുറിപ്പ് തന്നപ്പോള്‍ വേണ്ട എന്ന് പറഞ്ഞ എന്റ വിഡ്ഢിത്തം ഒരു നിരാശ കമുകനാകുന്നുവോ? നീ പഠിച്ചു പഠിച്ചു വലിയ  ആളാകുമെന്ന്   എഴുതിയ വരികള്‍..ഞാന്‍ ഇപ്പോള്‍ വലുതായിരിക്കുന്നു.എന്റ ഉയരം ഇപ്പോള്‍ ആറു അടി ആയിരിക്കുന്നു.
 .             'ക്ലാസ്സ്‌ മേറ്റ്സ്' സിനിമ  കണ്ടപ്പോള്‍ പലരും ആഗ്രഹിച്ചു. ഓര്‍മ്മകള്‍ ഉറങ്ങുന്ന കലാലയ ജീവിതത്തെ ഒന്ന് കൂടി പുനര്‍ജനിപ്പിക്കാന്‍ സാതിചിരുന്നെങ്കില്‍.സിനിമ കണ്ടു ഇറങ്ങിയ ചിലര്‍ തന്റെ ഓട്ടോഗ്രാഫിലെ അക്ഷരങ്ങളെ വാരി വലിച്ചു തിന്നു കൊണ്ടിരുന്നു .ചെരുപ്പത്തിലെക് കൂട്ടി കൊണ്ട് പോകാന്‍ ഈ അക്ഷരങ്ങള്‍ വല്ലാത്ത ആകര്‍ഷണമാണ്.

"  ഒരുപാട്‌ നിറമുള്ള ഓര്‍മ്മകള്‍
 ബാക്കിവച്ച്‌ നീ പിരിയുമ്പോഴും,
 ചങ്ങാതീ......
നീ സമ്മാനിച്ച വസന്തകാലത്തിണ്റ്റെ
വാടാത്ത പൂക്കളെന്നും എണ്റ്റെ    
മനസ്സിണ്റ്റെ ഒരു കോണില്‍ ഞാന്‍ സൂക്ഷിക്കും. 
നിനക്ക്‌ യാത്രാമംഗളങ്ങള്‍...."

                           എത്ര എത്ര മനോഹരമായ വരികളാണ് ഈ ഓട്ടോഗ്രാഫില്‍ .ഞങ്ങളുടെ തമാശകളും,ചിരികളും,അലര്‍ച്ചകളും,പിണക്കങ്ങളും എല്ലാം എല്ലാം ഞങ്ങള്‍ക്കുമാത്രം കാണാന്‍ പാകത്തിന് ഇപ്പോഴും അവിടെ എവിടെയൊക്കെയോ ഉണ്ടാവാം.അവയൊക്കെ എനിക്ക് തിരിച്ചുതരുന്നത് ഈ പുസ്തകത്തിലെ അക്ഷരങ്ങളാണ്......അതെ,കഴിഞ്ഞുപോയതൊന്നും നഷ്ടപ്പെടലുകളല്ല,പിന്നീട് ഓര്‍മകളില്‍ കൂട്ടിവയ്ക്കാന്‍ ഉള്ള വിലമതിക്കാനാവാത്ത നേട്ടങ്ങളാണ്......
 
                                                               മുഹമ്മദ് അന്‍വര്‍ പെരുമ്പള, ദുബായ്