Tuesday, January 25, 2011

സുഖം !!

മനുഷ്യ ചിന്തയില്‍ എപ്പോഴും അറിഞ്ഞോ അറിയാതയോ കടന്നു വരുന്ന ഒരു വാക്ക് 'സുഖം'. മനുഷ്യ മനസ്സുകളില്‍ ജീവിതം സുഖിക്കാന്‍ ഉള്ളതാണെന്ന ഒരു ചിന്ത തന്നെ രൂപ പെട്ട് വന്നിരിക്കുന്നു. അതെ അത് തന്നെയാണോ സത്യം?. ലോകം ഇന്ന് സുഖത്തിനു വേണ്ടി അലയുമ്പോള്‍ പലരും മറന്നു പോകുന്നു യഥാര്‍ത്തത്തില്‍ എന്താണ് സുഖം?  എല്ലാവരും നിങ്ങളോട് ആരായുന്നതും അത് തന്നെ. നിങ്ങള്ക് സുഖമാണോ എന്ന ചോദ്യത്തിന് പലരും പല രീതിയിലും ഉത്തരം നല്‍കുന്നു. ദൈവത്തിന്റെ അനുഗ്രഹം അനുസ്മരികുമ്പോള്‍ മാത്രമേ ആ ഉത്തരം മനോഹരം ആകുന്നുള്ളൂ .അതിനേക്കാളും നല്ല ഒരു ഉത്തരം നമുക്ക് കിട്ടാന്‍ ഇടയില്ല.                                                            
                           സുഖത്തിനു വേണ്ടി ഇന്ന് മനുഷ്യന്‍ എന്ത് ചെയ്യാനും തയ്യാറാണ്. മറ്റു മനുഷ്യരെ ഉപദ്രവിച്ചുണ്ടാക്കുന്ന പണം പോലെത്തന്നെ നിന്ദ്യമാണ് സ്വന്തം ശരീരത്തെ കഷ്ടപ്പെടുത്തിയുണ്ടാക്കുന്ന പണവും. അതായത് ധാര്‍മികത അകത്തും പുറത്തും വേണമെന്നാണ് ഇതിന്റെ അര്ഥം. സുഖത്തിനു പല വഴികളും തേടി മനുഷ്യന്‍ പോകുമെങ്കിലും അതില്‍ ഒന്നാം സ്ഥാനം പണം തന്നെ. വസ്ത്രം,വാഹനം,ആഭരണം,ഗ്രഹോപരണങ്ങള്‍ എന്നിവ ചിലവര്‍ക്കും സുഖം നല്‍കുന്നു. മനോഹരമായ വീടും,വലിയ ബാങ്ക് ബാലന്‍സും ചിലരെ സുഖിപികുന്നു. ഭക്ഷണം, മദ്യം, മയക്കുമരുന്നുകള്‍ ,മദിരാക്ഷി ചിലവര്‍ക്ക് ഇതിലാകാം സുഖം . ഭക്തി,സിനിമ,യാത്ര അങനെ പിന്നെയും ഉണ്ട് ഒരു പാട് സുഖങ്ങള്‍ .മറ്റുള്ളവരെ ഉപദ്രവിച്ചു സുഖം കണ്ടത്തുന്നവരും കുറവല്ല ..ഇതൊകെ സുഖത്തിനു വേണ്ടി മനുഷ്യന്റെ ചില ഓട്ടങ്ങള്‍ മാത്രം ! യുവാക്കള്‍ ജീവിതം സുഖിക്കാന്‍ ഉള്ളതാണ് എന്ന സിദ്ധാന്തം തന്നെ രൂപ പെടുത്തിയിട്ടു പോലും . യുവതികള്‍ സുഖത്തിനു വേണ്ടി സമൂഹത്തിന്റെ എല്ലാ മേഘലകളും നങ്ങള്‍ക്കും വേണമെന്ന് ആര്‍ത്തു വിളിച്ചു കൊണ്ടിരുന്നു .                    
               എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതാണോ സുഖം ? മനുഷ്യനില്‍ തന്നെ സുഖവും ദുഖവും ഉണ്ട് . അത് മനുഷ്യന്റെ  മനസ്സ് കൈകാര്യം ചെയ്യുന്നതിന് അനുസരിച്ച് മാറിയും മറിഞ്ഞും ഇരിക്കും. അതിനു നമുക്ക് ഒരു പണത്തിന്റെയും ആവിശ്യം ഇല്ല . അന്യരേയും സ്വന്തം ശരീരത്തേയും ചൂഷണം ചെയ്യേണ്ടതിള്ല്ല . അത്തരമൊരു കഴിവുണ്ടെന്നും അത് വളര്ത്തി യെടുക്കണമെന്നും തീരുമാനിച്ചാല്‍ മതി. ഏതൊരവസ്ഥയിലും സുഖം കണ്ടത്തനുള്ള മനുഷ്യന്റെ കഴിവാണ് വളര്‍ത്തി വലുതാകേണ്ടത് .                  
                  പ്രകൃതിയില്‍ അനവതി സുഖ സൌകര്യങ്ങള്‍ പണം ചിലവില്ലാതെ നല്‍കിയിട്ടുണ്ട്. ദിനാരംഭത്തിനു നവോന്മേഷം പകരുന്ന പ്രഭാതവും, ആശ്വാസം നല്‍കുന്ന സന്ധ്യകളും, ആരെയും മയക്കി പോകുന്ന നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച ആകാശവും നിലാവുമൊക്കെ സുന്ദരങ്ങള്‍ അല്ലെ ? ഇവയൊകെ ഒരു മനുഷ്യന് ഒരുക്കണമെങ്കില്‍ എത്ര കോടി പണം  വേണ്ടി വരും ? ഇത് ഒരു മാര്‍ഗമാണ് . ഇത്തരം വഴികളിലൂടെ ഒരു പാട് മാര്‍ഗങ്ങള്‍ നമുക്ക് കണ്ടെത്താന്‍ പറ്റും. 
ഇങ്ങനെ,നമ്മുടെ പ്രകൃതി തരുന്ന സന്തോഷത്തെ സ്വീകരിക്കാനും ആസ്വദിക്കനുമുള്ള മാനസീകാവസ്ഥ വളര്ത്തിുയെടുത്താല്‍, പിന്നെയെന്തിന് സുഖം തേടി നാം കഷ്ടപ്പെടണം!

Monday, January 24, 2011

മിസ്സിട് കോളുകള്‍ മന്ത്രികുന്നത് .....


                         ന്ന് മിസ്സിട് കോളുകളുടെ കാലം. ഓരോ നിമിഷവും നമ്മുടെ മൊബൈല്‍ ഫോണിലേക്ക് സുന്ദരമായ സംഗീതത്തില്‍ വന്നെത്തുന്ന ഓരോ മിസ്സിട് കോളുകളും പലതും മന്ത്രിക്കുന്നു. ചിലപ്പോള്‍ അത് സ്നേഹമാകം,അല്ലെങ്ങില്‍ ഒരു ആവിശ്യം പറയല്‍,അതുമല്ലെങ്കില്‍ തരിച്ചു വിളിക്കാന്‍ പറയുന്ന പിശുക്കന്‍ മാരോ പാവപെട്ടവനോ,ഇതിനുമൊക്കെ അപ്പുറത്ത് മിസ്സിട് കോളുകളില്‍ വലവീശുന്ന പൂവാലനാകം .
          
                                     മിസ്സിട് കോളുകള്‍ എന്ന ആശയം മൊബൈലില്‍ വന്നപ്പോള്‍ ഒരാളും അന്ന് വിജാരികാത്ത ഉയരത്തില്‍ മിസ്സിട് കോളുകള്‍ ഇന്ന് നിലനില്‍കുന്നു.ഒരു നാണയത്തിന്റെ ഇരു വശം എന്ന പോലെ ഇതിന്റെ നന്മയും തിന്മയും നമ്മള്‍ തിരിച്ചു അറിയണം.
           പ്രവാസ ജീവിതത്തില്‍ തുച്ചമായ വേതനത്തില്‍ പണിയെടുക്കുന്ന സുഹുര്തുക്കള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂടിമുട്ടികാന്‍ പാടുപെടുമ്പോള്‍ നാട്ടിലേക് എന്നും ഫോണ്‍ ചെയ്യുക കഷ്ട്ടം തന്നെ,ഇവിടെയാണ്‌ മിസ്സിട് കോളുകള്ക്കു ള്ള സ്ഥാനം,ജീവിതത്തിന്റെ ഓരോ ചലനവും മിസ്സിട് കോളുകളായി പ്രിയപെട്ടവരെ അറിയികുന്നത് പ്രവാസികള്ക്ക്ു ഒരു ശീലമായി മാറി കഴിഞ്ഞു. എന്തിനു അധികം പറയണം പ്രിയപ്പെട്ട ഭാര്യുടെ മിസ്സിട് കോള്‍ അണുപോലും പലരും ഇവിടെ അലറാംമിനു പകരം കേള്‍കുന്നത്‌. കുളിച്ചാലും,തിന്നാലും,ഉറങ്ങിയാലും അങ്ങനെ എന്തിനും പ്രിയപ്പെട്ട ഭാര്യക് മിസ്സിട് കോള് കൊടുക്കണം പോലും.എല്ലാത്തിനും മറുപടിയായി ഭാര്യയും കൊടുക്കും ഒരു മിസ്സിട് കോള്.മാറുന്ന ലോകത്ത് പുതിയ പുതിയ സുഖങ്ങള്‍ തേടുന്ന പ്രവാസിക്ക് ഇതും ഒരു സുഖമാണ് പോലും .മിസ്സിട് കോള് കൊടുകാത്തതിന്റെ പേരില്‍ സൌന്ദര്യ പിണക്കവും ഇന്നു പതിവാകുന്നു.
            തുച്ചമായ ബാലന്‍സ് ഉണ്ടെങ്കില്‍ ആര്‍കും ആരെയും മിസ്സിട് കോള്‍ ചെയ്യാം എന്നത് പാവങ്ങള്‍ അനുഗ്രഹമായി കാണുമ്പോള്‍ ചില പിശുകകന്മാര്‍ നന്നായി മുതലെടുക്ക്കുന്നു.എന്നാല്‍ കള്ള കാമുകന്മാര്‍ ചുമ്മാ വെറുതെ മനസ്സില്‍ തോനുന്ന നമ്പറിലേക്ക് മിസ്സിട് കോള്‍ ചെയ്തു സുന്ദരികളെ തേടുന്നതും ഒരു നിത്യ സംഭവമാണ്.മിസ്സിട് കോളില്‍ തുടങ്ങിയ പ്രണയം പിന്നീടു കല്യാണ മണ്ഡപം മുതല്‍ കുടുംബം വരേ എത്തി നില്‍കുമ്പോള്‍ മറുഭാഗത്ത്‌ മിസ്സിട് കോള്‍ പ്രണയം ഒരു കയര്‍ തുമ്പില്‍ ജീവിതം അവസാനിച്ചതിനും നമ്മള്‍ ശാക്ഷി ആയി.
            മൊബൈല്‍ രംഗത്ത് കൂടുതല്‍ കൂടുതല്‍ തരംഗങ്ങള്‍ വന്നു കൊണ്ടിരികുമ്പോള്‍ മിസ്സിട് കോള്‍ എന്ന ആശയത്തെയും ഉപയോഗത്തേയും വെല്ലാന്‍ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല .മിസ്സിട് കോളിന് തുല്യം മിസ്സിട് കാള്‍ തന്നെ. 'നഷ്ട്ടപെട്ട കോള്‍'എന്ന് മലയാളത്തില്‍ പരിണയികുമ്പോള്‍, ശരിക്കും അകല്‍ച്ചയുടെ മരവിപ്പും പ്രണയത്തിന്റെ ഭാഷയും ഈ നഷ്ട്ട പെട്ട കോളിലൂടെ നാം ഇഷ്ട്ട പെടാന്‍ തുടങ്ങിയിരിക്കുന്നു, ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഇഷ്ട്ടം.മിസ്സിട് കോളിന് ഈണം നല്കാന്‍ 'ഹല്ലോ ടോണും' കൂടി ആയപ്പോള്‍ വെറുതെ ഇരിക്കുന്ന സമയം നമുക്കും തോന്നാം ഒരു മിസ്സ്ഡ് കോള്‍ ചെയ്യാന്‍ ...
കാശ് നഷ്ട്ടപെടാത്ത ഒരു 'നഷ്ട്ടപെട്ട കോള്‍ '..............

Saturday, January 22, 2011

കലണ്‌ടര്‍ താളുകള്‍ ഓര്‍മ്മയാകുമ്പോള്‍ഡിസംബര്‍ 31 കലണ്ടറിലെ അവസാന താളും പറിച്ചു മാറ്റുമ്പോള്‍ ജീവിതത്തില്‍ മറ്റൊരു കലണ്ടര്‍ വര്‍ഷം കൂടി നമ്മളില്‍ കടന്നു പോകുന്നു. മധുരവും, കയ്‌പ്പും, എരിവുള്ളതുമായ ഒത്തിരി ഓര്‍മകള്‍. പലതും നമ്മുടെ ജീവിതത്തിലേക്ക്‌ കടന്നു വന്നു. ചിലര്‍ വിട്ടു പിരിഞ്ഞു. എന്നാല്‍ ചിലര്‍ നമ്മളെ ഉപേക്ഷിച്ചു പോയി. എല്ലാത്തിനും ഉപരിയായി പുതിയ മുഖങ്ങള്‍ വന്നു പോയി. സ്‌നേഹവും ദുഖവും പരസപരം കൈമാറിയ ദിനങ്ങള്‍. മനുഷ്യന്റെ ജീവിതത്തിനോടുള്ള ആര്‍ത്തി കൂടി. ആഗ്രഹ സഫലീകരണത്തിന്‌ പലരും പലതും ചെയ്‌തു. ചിലര്‍ വിജയിച്ചു.ചിലരാകട്ടെ ഇപ്പോഴും ഓടി.
പുത്തന്‍ ഉണര്‍വിലും പ്രാര്‍ഥനയിലും പുതിയ വര്‍ഷത്തെ വരവേറ്റു. എല്ലാവരും വിജയത്തിനായി ഒരുപാടു കാര്യങ്ങള്‍ മനസ്സില്‍ മന്ത്രിച്ചു. വിജയം കണ്ടവര്‍ വലിയ വലിയ വിജയത്തിന്‌ കൊതിച്ചു. ലോകം പിടിച്ചെടുക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍. ഒന്ന്‌ ജീവിക്കാന്‍ കഷ്ട്‌ടപെടുന്നവര്‍. ആഗ്രഹങ്ങളും പ്രതീക്ഷകളുമായി പുതു വര്‍ഷത്തിലും ഈ ജീവിത കഥകള്‍ തുടര്‍ന്ന്‌ കൊണ്ടേ ഇരുന്നു. കുറെ വാര്‍ത്തകളും, പരിഭവങ്ങളും, വേദനകളും, ശുഭ മുഹൂര്‍ത്തങ്ങളും നമുക്ക്‌ വേണ്ടി കാത്തിരിക്കുന്നുണ്ടാവും. ജീവിതത്തിലെ ഓരോ നിമിഷവും പെട്ടന്ന്‌ നമ്മളില്‍ നിന്നും അകന്നു പോകുന്നു .
എന്താണ്‌ ജീവിതത്തില്‍ മൂല്യ മേറിയത്‌ ? ( what is worth while ? ) ലോകത്ത്‌ ചൂടപ്പം പോലെ വിറ്റ അന്ന റോബുസണ്‍ എന്ന സാഹിത്യ കാരിയുടെ പുസ്‌തകമാണ്‌. ജീവിതത്തെ അര്‍ത്ഥ പൂര്‍ണമാക്കാന്‍ ഒരു പാട്‌ കാര്യങ്ങള്‍ ഇതില്‍ പറയുന്നു. ഇതിലെ പ്രധാനപെട്ട ഒന്നാണ്‌ സമയം.’സമയം നാം ബുദ്ധി പൂര്‍വ്വം ഉപയോഗിക്കുക. ജീവിതത്തില്‍ നമുക്ക്‌ എത്രമാത്രം സമയം കിട്ടി. നമ്മുടെ സമയം നാം എങ്ങനെ വിനിയോഗിച്ചു എന്നതിലാണ്‌ പ്രധാനം’.
നമുക്ക്‌ കിട്ടുന്ന ഓരോ സമയവും വില പെട്ടതാണ്‌ .സമയം ആരെയും കാത്തു നില്‍ക്കാറില്ല മരിച്ചവര്‍ക്ക്‌ ഇല്ലാത്തതും നമുക്ക്‌ ഉള്ളതും ഒന്നാണ്‌. ലോക പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) വാക്കുകള്‍ ശ്രദ്ദിക്കു. നിങ്ങള്‍ അഞ്ച്‌ കാര്യങ്ങള്‍ പ്രയോജന പെടുത്തുക. വാര്‍ധക്യത്തിന്‌ മുമ്പ്‌ താങ്കളുടെ യൗവ്വനം കൊണ്ടും, രോഗത്തിന്‌ മുമ്പ്‌ ആരോഗ്യത്തേയും, ദാരിദ്രത്തിനു മുമ്പ്‌ താങ്കളുടെ ഐശ്വര്യം കൊണ്ടും, താങ്ങള്‍ ജോലിയില്‍ പ്രപ്‌തമാകുന്നതിനു മുമ്പ്‌ താങ്കളുടെ ഒഴിവുകളും, മരണത്തിനു മുമ്പ്‌ ജീവതവും.
സമയമെന്ന സൗഭാഗ്യത്തെ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്‌തവര്‍ക്ക്‌ ജീവിതത്തില്‍ വിജയം നേടാന്‍ പറ്റിയിട്ടുണ്ട്‌.
കര്‍മ്മം കൊണ്ട്‌ നല്ലത്‌ ചെയ്‌താല്‍ മാത്രമേ ഓര്‍മകളെ സുഖമുള്ളതാക്കാന്‍ പറ്റുകയുള്ളു. ഓരോ കാല്‍പാടുകളും നന്മയുടെ മരങ്ങള്‍ക്ക്‌ വളക്കൂറുള്ള മണ്ണാണ്‌. ‘നിങ്ങളില്‍ ആരാണ്‌ ഏറ്റവും നന്നായി പ്രവത്തികുന്നതെന്ന്‌ പരീക്ഷികനാണ്‌ ഞാന്‍ ജീവിതവും മരണവുമുണ്ടാകിയത്‌’ എന്നതാണ്‌ ഖുര്‍ആന്‍ വാക്യം.
‘Time and tide wait for no men’ തിരയും സമയവും ആരെയും കാത്തിരികുകയില്ല.
മരുഭൂമിയുടെ പ്രണയംഇ മരുഭൂമിയില്‍ 
ഞാന്‍ തിരയുന്നു 
പ്രണയത്തിന്റെ മഴ .

ഇലകൾ കരിഞ്ഞ 
പൂ വിരിയാത്ത മരങ്ങൾ
നക്ഷത്രങ്ങളില്ലാത്ത രാത്രി
പ്രണയമില്ലാത്ത മണല്‍ തരികള്‍
നീ ഒന്ന് തലോടിയങ്ങ്കില്‍
പാടാന്‍ അറിയാത്ത കിളികള്‍ 
മണമില്ലാത്ത പൂക്കള്‍ 
അകലെയെവിടെയോ
നീ മറഞ്ഞിരിക്കുന്നു
 
ആരോ ഈ മരുഭുമിയിൽ
പ്രണയം തിരയുന്നുണ്ട്‌....

ഒരു മഴ 
നീ വരുമോ 
ഇത്തിരി തുള്ളിയായി ...