Monday, January 24, 2011

മിസ്സിട് കോളുകള്‍ മന്ത്രികുന്നത് .....


                         ന്ന് മിസ്സിട് കോളുകളുടെ കാലം. ഓരോ നിമിഷവും നമ്മുടെ മൊബൈല്‍ ഫോണിലേക്ക് സുന്ദരമായ സംഗീതത്തില്‍ വന്നെത്തുന്ന ഓരോ മിസ്സിട് കോളുകളും പലതും മന്ത്രിക്കുന്നു. ചിലപ്പോള്‍ അത് സ്നേഹമാകം,അല്ലെങ്ങില്‍ ഒരു ആവിശ്യം പറയല്‍,അതുമല്ലെങ്കില്‍ തരിച്ചു വിളിക്കാന്‍ പറയുന്ന പിശുക്കന്‍ മാരോ പാവപെട്ടവനോ,ഇതിനുമൊക്കെ അപ്പുറത്ത് മിസ്സിട് കോളുകളില്‍ വലവീശുന്ന പൂവാലനാകം .
          
                                     മിസ്സിട് കോളുകള്‍ എന്ന ആശയം മൊബൈലില്‍ വന്നപ്പോള്‍ ഒരാളും അന്ന് വിജാരികാത്ത ഉയരത്തില്‍ മിസ്സിട് കോളുകള്‍ ഇന്ന് നിലനില്‍കുന്നു.ഒരു നാണയത്തിന്റെ ഇരു വശം എന്ന പോലെ ഇതിന്റെ നന്മയും തിന്മയും നമ്മള്‍ തിരിച്ചു അറിയണം.
           പ്രവാസ ജീവിതത്തില്‍ തുച്ചമായ വേതനത്തില്‍ പണിയെടുക്കുന്ന സുഹുര്തുക്കള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂടിമുട്ടികാന്‍ പാടുപെടുമ്പോള്‍ നാട്ടിലേക് എന്നും ഫോണ്‍ ചെയ്യുക കഷ്ട്ടം തന്നെ,ഇവിടെയാണ്‌ മിസ്സിട് കോളുകള്ക്കു ള്ള സ്ഥാനം,ജീവിതത്തിന്റെ ഓരോ ചലനവും മിസ്സിട് കോളുകളായി പ്രിയപെട്ടവരെ അറിയികുന്നത് പ്രവാസികള്ക്ക്ു ഒരു ശീലമായി മാറി കഴിഞ്ഞു. എന്തിനു അധികം പറയണം പ്രിയപ്പെട്ട ഭാര്യുടെ മിസ്സിട് കോള്‍ അണുപോലും പലരും ഇവിടെ അലറാംമിനു പകരം കേള്‍കുന്നത്‌. കുളിച്ചാലും,തിന്നാലും,ഉറങ്ങിയാലും അങ്ങനെ എന്തിനും പ്രിയപ്പെട്ട ഭാര്യക് മിസ്സിട് കോള് കൊടുക്കണം പോലും.എല്ലാത്തിനും മറുപടിയായി ഭാര്യയും കൊടുക്കും ഒരു മിസ്സിട് കോള്.മാറുന്ന ലോകത്ത് പുതിയ പുതിയ സുഖങ്ങള്‍ തേടുന്ന പ്രവാസിക്ക് ഇതും ഒരു സുഖമാണ് പോലും .മിസ്സിട് കോള് കൊടുകാത്തതിന്റെ പേരില്‍ സൌന്ദര്യ പിണക്കവും ഇന്നു പതിവാകുന്നു.
            തുച്ചമായ ബാലന്‍സ് ഉണ്ടെങ്കില്‍ ആര്‍കും ആരെയും മിസ്സിട് കോള്‍ ചെയ്യാം എന്നത് പാവങ്ങള്‍ അനുഗ്രഹമായി കാണുമ്പോള്‍ ചില പിശുകകന്മാര്‍ നന്നായി മുതലെടുക്ക്കുന്നു.എന്നാല്‍ കള്ള കാമുകന്മാര്‍ ചുമ്മാ വെറുതെ മനസ്സില്‍ തോനുന്ന നമ്പറിലേക്ക് മിസ്സിട് കോള്‍ ചെയ്തു സുന്ദരികളെ തേടുന്നതും ഒരു നിത്യ സംഭവമാണ്.മിസ്സിട് കോളില്‍ തുടങ്ങിയ പ്രണയം പിന്നീടു കല്യാണ മണ്ഡപം മുതല്‍ കുടുംബം വരേ എത്തി നില്‍കുമ്പോള്‍ മറുഭാഗത്ത്‌ മിസ്സിട് കോള്‍ പ്രണയം ഒരു കയര്‍ തുമ്പില്‍ ജീവിതം അവസാനിച്ചതിനും നമ്മള്‍ ശാക്ഷി ആയി.
            മൊബൈല്‍ രംഗത്ത് കൂടുതല്‍ കൂടുതല്‍ തരംഗങ്ങള്‍ വന്നു കൊണ്ടിരികുമ്പോള്‍ മിസ്സിട് കോള്‍ എന്ന ആശയത്തെയും ഉപയോഗത്തേയും വെല്ലാന്‍ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല .മിസ്സിട് കോളിന് തുല്യം മിസ്സിട് കാള്‍ തന്നെ. 'നഷ്ട്ടപെട്ട കോള്‍'എന്ന് മലയാളത്തില്‍ പരിണയികുമ്പോള്‍, ശരിക്കും അകല്‍ച്ചയുടെ മരവിപ്പും പ്രണയത്തിന്റെ ഭാഷയും ഈ നഷ്ട്ട പെട്ട കോളിലൂടെ നാം ഇഷ്ട്ട പെടാന്‍ തുടങ്ങിയിരിക്കുന്നു, ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഇഷ്ട്ടം.മിസ്സിട് കോളിന് ഈണം നല്കാന്‍ 'ഹല്ലോ ടോണും' കൂടി ആയപ്പോള്‍ വെറുതെ ഇരിക്കുന്ന സമയം നമുക്കും തോന്നാം ഒരു മിസ്സ്ഡ് കോള്‍ ചെയ്യാന്‍ ...
കാശ് നഷ്ട്ടപെടാത്ത ഒരു 'നഷ്ട്ടപെട്ട കോള്‍ '..............

4 comments:

  1. തീര്‍ച്ചയായും ഒരു കാര്യ ഗൌരവമായ വിഷയം തന്നെ പക്ഷെ ഭാര്യാ ഭാര്താക്കാന്മാര്‍ പുട്ടിനു തേങ്ങ ഇടുന്ന പോലെ മിസ്സ്‌ വിടുന്നതിനോടെ ഞാന്‍ യോജിക്കുന്നില്ല

    ReplyDelete
  2. Anwar Good article dear..... "കാശ് നഷ്ട്ടപെടാത്ത ഒരു 'നഷ്ട്ടപെട്ട കോള്‍ '.............." :-)

    ReplyDelete
  3. അന്‍വര്‍....തനിക്ക് ഒരു മിസ്സ്‌ കാള്‍...ഒക്കെ

    ReplyDelete