Tuesday, June 28, 2011

കടവ്

ഈ കടവത്ത് ഞാന്‍ കണ്ട ഒരുപാട് സ്വപ്ങ്ങള്‍,



എന്റെ നേരം പോക്കുകള്‍ മനോഹാരവും സുന്ദരവും ആക്കാന്‍ ഈ കടവിന് വല്ലാത്ത ഒരു ശക്തിയായിരുന്നു. ഈ കടവത്ത് നില്‍കുമ്പോള്‍ ഇളം സംഗീതം നല്‍കി മന്നസിനെ തൊട്ടു തലോടി പോയ കാറ്റും, കുളിര്‍മയും ഇന്നും മന്നസിന്റെ നഷ്ട്ടപെടാത്ത സംഗീതമാണ്..
എന്ത് രസമായിരുന്നു ഈ കടവിലെ ഓരോ ഓര്‍മകളും......

എത്ര എത്ര പേരാണ് ഈ കടവ് കടന്നു അക്കരെ എത്തിയത്. എന്നും എത്ര പേരാണ് ഈ തോണിയില്‍ കയറിയത്.

കൂവി വിളിച്ചു ഓടി വരുന്ന മന്നസ്സില്‍ ഇക്കരെ ഉള്ള തോണിയെ കാണുമ്പോള്‍ വല്ലാത്ത സന്തോഷമാണ്. തോണി അക്കരെ ആണെങ്ങില്‍ മന്നസില്‍ എന്തൊക്കെയോ പിറുപിറുത്തു ഇരിക്കും. എത്ര തിരക്ക് പിടിച്ചിട്ടും കാര്യം ഇല്ലല്ലോ. കടത്തുകാരന്‍ തന്നെ തുണയാകണം.

അങ്ങനെ അങ്ങനെ എത്ര നാളുകളാണ് ഈ കടവത് തോണിയും കാത്തു നിന്നത്. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോനുന്നു.


ഇളം കാറ്റിന്റെ തലോടലും കൊണ്ട് തോണിയെ കാത്തു നില്‍കാന്‍ ചിലപ്പോള്‍ ഒക്കെ വല്ലാത്ത രസം തോന്നിയിട്ടുണ്ട്. ഇടക വല്ലപ്പോഴും കടത്തുകാരന്റെ പണി കൂടി ഞാന്‍ ഏറ്റെടുക്കുമായിരുന്നു. അങ്ങനെ അങ്ങനെ ഈ കടവ് എനിക്ക് അല്ല ഞങ്ങള്‍ക്ക് പ്രിയപെട്ടതായിരുന്നു.

അതായിരുന്നു പെരുമ്പളകാരുടെ സ്വന്തം  ‘പെരുമ്പള കടവ്‌’

പെരുമ്പളകാരുടെ കാര്യങ്ങളും തമാശകളും അങ്ങനെ തുടങ്ങി ഓരോ തുടിപ്പും ഈ കടവിന് അറിയാമായിരുന്നു. അങ്ങനെ അങ്ങനെ ഞങ്ങളുടെ പ്രിയ പെട്ട ഈ കടവിന് ഞങളുടെ മനസ്സുമായി വല്ലാത്ത ഒരു അടുപ്പമായിരുന്നു.. പെരുമ്പളകാരുടെ സന്തോഷത്തിനും ദുഖത്തിനും ഈ കടവ് സംഗീതം നല്‍കി ...എല്ലാവരും ഇഷ്ട്ടപെടുന്ന സംഗീതം.

കാലം ഈ കടവിനെയും വിഴുങ്ങി കഴിഞ്ഞു. പുതിയ തലമുറയ്ക്ക് ഈ കടവിന്റെ ഓരോ നിമിഷവും ഇന്ന് കഥകളാണ്.  തോണിയും, കടത്തുകാര്നുമൊക്കെ അതിലെ ചില കഥാപാത്രങ്ങള്‍ മാത്രം.


നീളമുള്ള പെരുമ്പള പാലം കടന്നു പോകുമ്പോള്‍ അറിയാതെ ആണെങ്ങിലും താഴേക്ക്‌ ഒന്ന് നോക്കി പോകും. ആ പഴയ തോണിയും കടത്തുകാരനും അവിടെ എവിടെയോ ഉള്ളത് പോലെ .....

എല്ലാം വെറും ഒരു തോന്നല്‍ മാത്രം .....

വേണമെങ്ങില്‍ അറിയാതെ പഴയ ഓര്മക്ക് വേണ്ടി മനസ്സില്‍ ഒന്ന് കൂവി വിളിക്കാം .........കൂ...കൂ....കൂ...കൂ...  

1 comment:

  1. നല്ല ചിത്രങ്ങളും നല്ല ഓര്‍മകളും

    ReplyDelete