Thursday, February 3, 2011

'അവള്‍' എന്റ പ്രിയപ്പെട്ട കാമുകി !


                                  ഫീസില്‍ പതിവിലും കൂടുതല്‍ തിരക്കാണ്. ഒരു പാട് ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ട്. പുറത്തെ മഞ്ഞു തുള്ളികള്‍ ഒത്തിരി കുളിരുമായി എന്നെ നോക്കി ചിരികുകയാണ്. സത്യമാണ് പണ്ടത്തെ പോലെ ഇപ്പോള്‍ ജോലി ചെയ്യാന്‍ പറ്റുന്നില്ല. കുറെ ദിവസമായി ഇങ്ങനെ. ഞാന്‍ അറിയാതെ തന്നെ എന്നെ വല്ലാതെ അസ്വസ്ഥനാകുന്നത് ആരാണ് ? ഈ അസ്വസ്ഥത തുടങ്ങിയിട്ട് കുറെ നാളുകളായി.......

ഞാന്‍ പറയാം...
                 ഒത്തിരി നാളുകളായി അവള്‍ എന്നെ മാടി വിളിക്കുന്നു. പറഞ്ഞിട്ട് കാര്യമില്ല ഞങ്ങള്‍ പരിചയ പെട്ടിട്ടു ഒരു പാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്ന് അവളും വല്ലാത്ത ദുഖത്തില്‍ ആണ്. അവളുടെ എല്ലാ വിളികളും എനിക്ക് കേള്‍ക്കാന്‍ പറ്റാതെ ആയിരിക്കുന്നു. എന്റ മാറിയ ചുറ്റുപാടും ജീവിത സാഹചര്യങ്ങളും അവളുടെ എല്ലാ വിളികള്‍ക്കും ഉത്തരം നല്കാന്‍ കഴിയാതെ വന്നിരിക്കുന്നു. എങ്കിലും ഇത്തിരി നേരം മാത്രം  ഞാന്‍ അവളുമായി സല്ലപികാറുണ്ട്. പരിഭവങ്ങളുമായി അവള്‍ എന്നും എന്റ മുമ്പില്‍ ഉണ്ടാകും. ഒരു നിഴല്‍ പോലെ ...
            കുഞ്ഞുനാളില്‍ തന്നെ ഞങ്ങള്‍ വലിയ കൂട്ടായിരുന്നു. അപ്പോഴൊന്നും നങ്ങള്‍ക്ക് നിയന്ത്രണ രേഖ ഉണ്ടായിരുന്നില്ല. വീട്ടിലൊക്കെ പൂര്‍ണ സ്വാതന്ത്രം ഉണ്ടായിരുന്നു. അവളുമായി ഞാന്‍  എന്ന്നും ഇഷ്ട്ടം പോലെ കൂട്ട് കൂടുമായിരുന്നു.അവളുടെ അസാനിധ്യം എനിക്ക് അനുഭവികേണ്ടി വന്നിട്ടില്ല , കൂടെ അവള്‍ക്കും..അന്നൊക്കെ എന്ത് രസമായിരുന്നു .എത്ര നേരം കൂട്ട് കൂടിയാലും മതിയാകുകയില്ല ...അതെ പിന്നീട് അങ്ങോട്ട്‌ അവള്‍ എനിക്ക് വല്ലാത്ത ഒരു ഇഷ്ട്ടമായി മാറി ..... അന്നും ഇന്നും വിട്ടു പിരിയാന്‍ പറ്റാത്ത ഒരു ഇഷ്ട്ടം......  
                             അപൂര്‍വ്വ മായി ക്ലാസ്സ്‌ റൂമിലും അവള്‍ എന്നെ ശ്രദ്ധിക്കുമായിരുന്നു. എന്നാല്‍ ഞാന്‍ അങനെ ശ്രദ്ധിക്കാന്‍ നില്ക്കാന്‍ കൂട്ടാക്കിയില്ല. കാരണം മുമ്പില്‍ നില്‍കുന്ന ടീച്ചറും അടുത്ത് ഇരിക്കുന്ന കൂട്ടുകാരും എന്താ വിചാരിക്കുക? അവളുടെ വിളി കേള്‍ക്കണം എന്ന് എനിക്ക് തോന്നാറുണ്ട് ..പക്ഷെ ചുറ്റുപാടും നമ്മള്‍ ശ്രദ്ധിക്കണമല്ലോ.ഒരു ദിവസം ക്ലാസ്സ്‌ റൂമില്‍ അവളെ ഓര്‍ത്തു പോയത് കൊണ്ടാകാം ഞാന്‍ ആ ദിവസം മുഴുവനും പുറത്തെ മരങ്ങളോടും കിളികളോടും കഥ പറഞ്ഞു ഇരികേണ്ടി വന്നത് . പിന്നീട് ചിലപ്പോള്‍ ഒക്കെ അവള്‍ എന്നെ വല്ലാതെ  വിളിച്ചു കൊണ്ടേ ഇരുന്നു . ഞാന്‍ അറിയാതെ തന്നെ ഞങ്ങളെ  ടീച്ചറും കുട്ടികളും ശ്രദ്ധിച്ചു തുടങ്ങിയികുന്നു...ഇടക് ഇടക് അവരത് എന്നോട് പറഞ്ഞിരുന്നു ..എങ്കിലും ഞാന്‍ അവളുമായി വല്ലാത്ത ഒരു ഇഷ്ട്ടത്തിലേക് ഒഴുകിയിരുന്നു ....    
               ആ ഒഴുക്ക് ഇപ്പോള്‍ വല്ലാത്ത ഒരു അസ്വസ്ഥത തന്നെ. എത്ര സ്വപ്നമാണ് അവള്‍ എനിക്ക് നല്‍കിയത്. അവള്‍ ഇപ്പോള്‍ സ്വപ്‌നങ്ങള്‍ പോലും തരുന്നില്ല എന്ന തോന്നല്‍ . അതിനു മാത്രം ഞങ്ങള്‍ ഇപ്പോള്‍ കൂട്ട് കൂടാറില്ല എന്ന സത്യമാകം. സാധാരണ എന്റെ ഏകാന്ത നിമിഷങ്ങളില്‍  മാത്രമേ അവള്‍  എന്റെ അരികില്‍ വരാറുള്ളൂ. പിന്നെ ചുരുക്കം ചില സായാഹ്നങ്ങളിലും. ഇന്ന് എല്ലാ ഇടത്തും എന്നെ  തേടി അവള്‍ എന്റ പിന്നാലെ ഉണ്ട്. എനിക്ക് ആണെങ്ങില്‍ അവളെ അങനെ വിട്ടു നില്‍ക്കാനും വയ്യ. എനിക്ക് വേണ്ടി ശാന്തിയായി, തണലായി, സ്വപ്നമായി വരുന്ന എന്റ പ്രിയപെട്ടവളെ ഞാന്‍ എങ്ങനെ ഒഴിവാക്കും.
                                          
                            അവിടെ ഒക്കെ സമയം ഒരു വില്ലനായി നില്‍കുമ്പോള്‍ അവളെ കുറിച്ച് നിങ്ങളോട് പറയാതെ ഞാന്‍ എങനെ പോകും . ഇത്തിരി പേടിയോടെ ആണെങ്കിലും ഞാന്‍ അവളുടെ പേര് പറയാം. അല്ലെങ്കിലും ഇനി പറയാതിരുന്നാല്‍ പറ്റില്ല. കാരണം എല്ലാവരും ചോദിച്ചു തുടങ്ങിയിരിക്കുന്നു എന്താ നിന്റെ പ്രശ്നമെന്ന് ? അവളുടെ പേരാണ്  "നിദ്ര' (ഉറക്കം). ഇനി ഞങ്ങള്‍ രണ്ടു പേരും ഞങ്ങളുടെ  സ്വപ്ന ലോകത്തേക്ക് പോകട്ടെ ... ഇത്തിരി നേരം ഞങ്ങള്‍ക്ക് വേണ്ടി മാത്രം വിട്ടു തരിക .....നല്ല സ്വപ്‌നങ്ങള്‍ ഞങ്ങളെ തേടി വരട്ടെ ....


2 comments: