ക്ലാസ്സ് കട്ടു ചെയ്തു സിനിമ കാണാന് പോകുന്ന എല്ലാ കൊച്ചു കള്ളന്മാരെയും കള്ളികളെയും നമിച്ചു തന്നെ എന്റെ ഈ കഥ തുടങ്ങാം ..
ക്ലാസ്സ് കട്ടു ചെയ്തു തീയേറ്ററില്‍ പോയി സിനിമ കാണുന്നത് വിദ്യാര്‍ഥി സമൂഹത്തിന്റെ പ്രധാന ഹോബി എന്ന് പറയഞ്ഞാല്‍ തന്നെ ആരും എതിര്‍ക്കാന്‍ വരില്ല എന്നെനിക്കറിയാം, ക്ലാസ്സ് കട്ടു ചെയ്തു ഈ പിള്ളേരൊക്കെ സിനിമ കാണാന്‍ പോയില്ലെങ്കില്‍ ഈ തീയെറ്റൊരോക്കെ പണ്ടേ പൂട്ടി പോയേനെ. എന്തായാലും കാര്യത്തിലേക്ക് വരാം .
ഞാന്‍ ഒമ്പതില്‍ പഠിക്കുന്ന കാലം, ആടിയും പാടിയും ചെമ്മനാട് സ്കൂളിന്റെ മനോഹരമായ ദിവസങ്ങള്‍ പോയി കൊണ്ടിരിക്കുന്നു. രാവിലെ തന്നെ ക്ലാസ് മാഷ് ആയ മധു സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളതും ചിലര്‍ക്ക് ഏറ്റവും വിഷമമുള്ളതുമായ കണക്കിലൂടെ ആയിരുന്നു ഓരോ ക്ലാസും തുടങ്ങിയിരുന്നത്. ഒരു പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മാഷ് ആയിരുന്നു മധുസാര്‍, ഹൈസ്കൂളില്‍ എന്റെ മൂന്ന് വര്‍ഷവും ക്ലാസ്മാസ് ആയി വന്നതും ഈ സാര്‍ തന്നെ.
അങ്ങനെ അന്ന് പതിവുപോലെ ക്ലാസ്സ് തുടങ്ങി. അപ്പോളാണ് പുറത്തെ വരാന്തയില്‍ ഒരു കൊച്ചു റെക്കോര്‍ഡ് പുസ്തകവുമായി കുഞ്ഞിപ്പ കടന്നു വരുന്നത്, കുഞ്ഞിപ്പ ആരാണ് നിങ്ങള്‍ക്ക് അറിയില്ല അല്ലെ. ചെമ്മനാട സ്കൂളില്‍ പഠിച്ച എല്ലാവര്ക്കും നന്നായി കുഞ്ഞിപ്പയെ അറിയാം. വെള്ള തുണിയും വെള്ള ഷര്‍ട്ടും ധരിച്ചു പുസ്തകം കണ്ണിനോട് അടുത്ത പിടിച്ചു വായിക്കുന്ന പ്യൂണ്‍ കുഞ്ഞിപ്പയെ ആരു മറക്കാന്‍. അയാളുടെ ശരിക്കുള്ള പേര് എന്താനെന്നു എനിക്ക് ഇന്നും അറിയില്ല. കുഞ്ഞിപ്പ വരുമ്പോള്‍ തന്നെ ചിലരുടെ മനസ്സില്‍ ലഡു പൊട്ടും, ഉച്ചക വല്ല ലീവിനും സ്കോപ് ഉണ്ടാകുമോ എന്നാണ് അവരുടെ ചിന്ത. എന്നാല്‍ ചില പാവം ബാക്ക ബെഞ്ചുകാരുടെ മനസ്സില്‍ ഒരു തീ ആണ് ഇനി എങ്ങാനും വല്ല പി ടി എ മീറ്റിംഗ് ആണെങ്കില്‍ തെണ്ടി പോയത് തന്നെ. കഴിഞ്ഞ മീറ്റിംഗില്‍ അമ്മാവന്‍ എന്ന് പറഞ്ഞു കൊണ്ട് വന്ന ഓട്ടോ ഡ്രൈവര്‍ക്ക് ആ വകയില്‍ കൊടുക്കാനുള്ള കാശ ഇത് വരെ കൊടുത്തില്ല. അതിന്റെ ഇടയ്ക്ക വീണ്ടും ഒരു മീറ്റിങ്ങ് കൂടി വന്നാല്‍ എവിടുന്ന് ഒപ്പിക്കാന്‍ വാടകക്ക് ഒരു ഉപ്പാനേ.
കുഞ്ഞിപ്പ നോട്ടീസ് പുസ്തകം മാഷിനെ ഏല്പിച്ചു, മാഷ് എല്ലാവരും കേള്‍ക്കെ വായിച്ചു “ ഇന്ത്യയില്‍ നടക്കുന്ന സിനിമ ഫെസ്റ്റിവലിന്റെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി ഒരു ചിത്രം പ്രദര്ഷിപികുന്നു. അത് കാണാന്‍ താല്പര്യം ഉള്ളവര്‍ മൂന്ന് രൂപ ക്ലാസ് മാഷിനെ ഏല്പിച്ചു രാജിസ്റെര്‍ ചെയ്യണം. മറ്റന്നാള്‍ കസരഗോടിലെ പുതിയ ബസ്‌സ്റ്റാറിന് അടുത്തുള്ള രൂപേഷ് തീയേറ്ററില്‍ രാവിലെ ഒമതി മണിക്കാണ് പ്രദര്‍ശനം. ആ ദിവസം ഉച്ചക ശേഷം ക്ലാസ്സ് തുടങ്ങുകയുള്ളൂ.”
നോട്ടിസ് വായിച്ചപ്പോള്‍ തന്നെ ബാകില്‍ ബെഞ്ചില്‍ ഇരിക്കുന്ന സുഹുര്‍ത്തു ഒരു പത്തു രൂപ എടുത്തിട്ട് മാഷിനോട് പറഞ്ഞു ഞാന്‍ ഉണ്ട്, എന്റെ പേര് ഇപ്പോള്‍ തന്നെ എഴുതിക്കോ. ക്ലാസ് കട്ടു ചെയ്യാതെ മാഷിന്റെ കൂടെ ഇരുന്നു ഒരു സിനിമ കാണാനുള്ള അവസരം കളയണ്ട എന്ന് വിചാരിച്ചു പല വീരന്മാരും അപ്പോള്‍ തന്നെ പൈസ കൊടുത്തു പേര് കൊടുത്തു. പുറത്തേക പോകാനുള്ള അവസരം പെണ്‍കുട്ടികള്‍ മുതെലെടുക്കാതെ നിന്നില്ല, അവരില്‍ അതിക പേരും കൊടുത്തു പേര്. ഈ പാവം ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം മിണ്ടിയിട്ടു വലിയ കാര്യം ഇല്ല. ആഴ്ചയില്‍ ഒരു ദിവസം അമ്മായിയുടെ വീട്ടില്‍ പൊയ് സിനിമ കാണുന്നതിനു തന്നെ ഉമ്മയുടെ വക നന്നായി കിട്ടാറുണ്ട്. അപ്പോളാണ് തീയറ്ററില്‍ പൊയ് സിനിമ കാണുന്ന കാര്യം. അത് കൊണ്ട് ഞാന്‍ മിണ്ടാനെ നിന്നില്ല.
അങ്ങനെ അന്ന് ക്ലാസില്‍ മൊത്തം ചര്‍ച്ച ഇത് തന്നെ, മാഷ് കാശ വാങ്ങുന്നു. പേര് എഴുതുന്നു. അങ്ങനെ അങ്ങനെ ഈ ചര്‍ച്ചകള്‍ പുരോഗമിച്ചു പോകുന്നു (ഔര്‍ കാസറഗോഡ് ഭാഷയില്‍ പറഞ്ഞാല ഡിസ്ക് നന്നായി കുലുങ്ങുന്നു). അപ്പോളാണ് ഒരു പെണ് സബ്ധം ഉയര്‍ന്നത്.” അല്ല മാഷെ എല്ലാ കാര്യത്തിനും മുമ്പില്‍ ഉണ്ടാകുന്ന ഈ അന്‍വര്‍ എന്താ ഒന്നും മിണ്ടാതെ നില്‍കുന്നത്, അനവരിനെയും കൂട്ടണം സാറെ” ഇത് കേട്ടപ്പോള്‍ മാഷിന്റെ ശ്രദ്ധ എന്റെ നേരെ ആയി. എന്താടാ നീ വെരുന്നിലെ ? മാഷിന്റെ ചോദ്യം എന്റെ നേര്‍ക്ക് ആയി. സാറെ അത് പിന്നെ ശരി ആകില്ല ഞാന്‍ വരുന്നില എന്ന് പറഞ്ഞു ഒഴുഞ്ഞു മാറി. അപ്പോള്‍ സഹപാഠികള്‍ എന്നെ നിര്‍ബന്ദിച്ചു കൊണ്ടേ ഇരുന്നു...അങ്ങനെ ആ ദിവസം സിനിമ കാണാന്‍ പോകുന്നതിനെ ചര്‍ച്ചകള്‍ മാത്രമായിരുന്നു.
പിറ്റേ ദിവസം ക്ലാസ് മാഷ് വന്നത് നാളെ സിനിമക്ക് പോകാനുള്ള ടികറ്റും കൊണ്ടായിരുന്നു. ഇന്നലെ കാശ കൊടുതവര്‍ക്ക് ഒകെ ടിക്കെറ്റ് കൊടുത്തു. എല്ലാവരും ടിക്കറ്റ് വാങ്ങി തിരിച്ചു മറിച്ചും നോക്കി. കൂട്ടത്തില്‍ ഒരു പെണ്ണ് രണ്ടു ടിക്കറ്റുകള്‍ അതികം വാങ്ങി. അങ്ങനെ സിനിമ പോകുന്നതിന്റെ ചര്‍ച്ചയില്‍ മുങ്ങി അന്നും ക്ലാസ്സ് നടന്നതെ ഇല്ല. നാളെ സിനിമ കാണാന്‍ പോകുന്നവര്‍ എട്ടുമണിക്ക് മുമ്പ് തന്നെ സ്കൂള്‍ എത്താന്‍ ക്ലാസ് മാഷ് പറഞ്ഞു. എന്നും വൈകി വരുന്നവര്‍ എന്ത് പറഞ്ഞാലും നാളെ വൈകി വരില്ലാ എന്നറിഞ്ഞത് കൊണ്ടാകും മാഷ് ഈ കാര്യം കൂടുതല്‍ തവണ പറഞ്ഞില്ല. എന്നാല്‍ നാളെ നിര്‍ബന്തമായും യുണിഫോം ഇട്ടു തന്നെ വരണമെന്ന് പറഞ്ഞപ്പോള്‍ പലരുടെയും മുഖം ചെറുതായി ചുളുങ്ങി, അതില്‍ അതികവും പെണ്‍ മുഖങ്ങള്‍ തന്നെ ആയിരുന്നു .
അങ്ങനെ അന്ന് ഉച്ചക ഞാന്‍ ചെമ്മനാട് കടവത് ഹൈരെന്ജ് ഹോട്ടല്‍ നിന്നും നല്ല പൊറോട്ടയും മീന്‍ ചാറും പിന്നെ റൈസ് സൂപും (തെളി) കഴിച്ചു പതിവ് പോലെ ക്ലാസ്സില്‍ തിരിച്ചു എത്തിയപ്പോള്‍ എന്റെ ചെവിയില്‍ ഒരു സുഹുര്‍ത്തു മെല്ലെ പറഞ്ഞു നിന്റെ ബാഗില്‍ ഒരാള്‍ ഒരു കടലാസ് വെച്ചിട്ടുണ്ട്. ഞാന്‍ ബാഗ് തുറന്നു നോക്കിയതും അതാ കിടക്കുന്നു നാളെ സിനിമ കാണാന്‍ പോകാനുള്ള ടിക്കറ്റും പിന്ന്നെ ഒരു കുറിപ്പും, അതില്‍ ഇങ്ങനെ കുറിച്ചിരുന്നു “നാളെ സിനിമ കാണാന് പോകുന്ന കൂട്ടത്തില്‍ നീയും ഉണ്ടാകണം, ഞങ്ങള്‍ അത് ആഗ്രഹിക്കുന്നു. വീട്ടില്‍ ഒക്കെ ഞങള്‍ വിളിച്ചു പറഞ്ഞോളാം”. ഇവരൊക്കെ കൂടി എന്നെ അടികൊള്ളിമെന്നു എനിക്ക് ഉറപ്പായി. എന്തായാലും എത്ര അടി കൊണ്ടതാ, ഇതും കൊള്ളാന്‍ തന്നെ ഞാന്‍ എന്റെ മനസ്സിനെ പാകപെടുത്തി എടുത്തു.
അങ്ങനെ അന്ന് ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഉമ്മയുടെ ചോദ്യം വന്നു.’നാളെ സ്കൂളില്‍ നിന്ന് കൊണ്ട് പോകുന്ന പരുപാടിക് നീ പോകുന്നിലെ’? ഞാന്‍ ഒന്നും മിണ്ടിയില്ല. അപ്പോള്‍ ഉമ്മ പറഞ്ഞു നിന്റെ ചങ്ങാതിമാര് എന്നെ വിളിച്ചിരുന്നു നിനക പോകണമെങ്കില്‍ പോയ്ക്കോ .
അങ്ങനെ മനസ്സില്‍ ഒരു ലഡു പൊട്ടി.
പക്ഷെ നാളെ എട്ടു മണിക മുമ്പ് സ്കൂള്‍ എത്തണമെങ്കില്‍ രാവിലെ തന്നെ നടന്നു പോകേണ്ടിവരും. ബസ് ആണെങ്കില്‍ ഇവിടെ നിന്നും എട്ടരമണിക്കേ ഉള്ളു, അതില്‍ പോയാല്‍ ഒമ്പത് മണിക ടൌണില്‍ എത്താം. അങ്ങനെ എങ്കില്‍ സ്കൂളില്‍ പോകാതെ കറക്റ്റ് സമയത്ത് തീയേറ്ററില്‍ എത്താം. മറ്റു ഉള്ളവര്‍ക്ക് അത് സര്‍പ്രൈസ് ആകും. അങ്ങനെ തന്നെ മനസ്സില്‍ വിചാരിച്ചു
പിറ്റേ ദിവസം എട്ടര മണിക്കുള്ള സര്‍കാര്‍ ബസില്‍ യാത്ര തുടങ്ങി. സ്ഥിരമായി ഞാന്‍ ഇരിക്കുന്ന കണ്ടക്ടര്‍ ഇരിക്കുന്ന തൊട്ടു അടുത്തുള്ള സീറ്റില്‍ ഇരുന്നു, എന്റെ മനസ്സിലെ പ്രതീക്ഷകളെയും കൊണ്ട് ബസ് കയറ്റവും ഇറക്കവും കയറി ഇറങ്ങി കുതിച്ചു നീങ്ങുന്നു ........
അങ്ങനെ തിക്കും തിരക്കുമായി സര്‍ക്കാര്‍ബസ് കാസറഗോഡ് പ്രെസ്സ്ക്ലബ്ബ് എത്തിയപ്പോള്‍ തന്നെ മണി ഒമ്പത് ആയിരുന്നു. പിന്നെ അവിടെ നിന്നും ഞാന്‍ പുതിയ ബസ്‌സ്റ്റാന്റിലേക്ക് ഓടാന്‍ തന്നെ തിരുമാനിച്ചു. കാരണം സിനിമ തുടങ്ങാനുള്ള സമയം ആയിരികുന്നു. പുതിയ ബസ്‌സ്റ്റാന്റ് എത്തിയാപ്പോളാനു ഞാന്‍ ആ കാര്യം ഓര്‍ത്തത് ‘അല്ല ഇവിടെ എവിടെയാ രൂപേഷ് തീയറ്റര്‍’ പിന്നെ ഒന്നും ചിന്തിച്ചില്ല അടുത്തുള്ള ഓട്ടോ ഡ്രൈവറോട് തന്നെ കാര്യം തിരക്കി എന്റെ ചോദ്യം കേട്ടതും ഡ്രൈവര്‍ എന്നെ മൊത്തം നോക്കി, അയാള്‍ നോക്കിയില്ലങ്കില്‍ തന്നെ അത്ഭുതം കാരണം സ്കൂള് യൂണിഫോം ഇട്ടു ഒരു ചിന്ന പയ്യന്റെ ചോദ്യം കേട്ട അയാള്‍ എന്നെ തുറിച്ചു നോക്കാത്തത് ഭാഗ്യം! പാവം എങ്കിലും വഴി കാണിച്ചു തന്നു. അയാള്‍ ചൂണ്ടി കാണിച്ച വഴിയില്‍ പോയപ്പോള്‍ രൂപേഷ് തീയറ്ററിന്റെ ഗേറ്റ് കണ്ടു. അവിടെ എത്തിയപ്പോള്‍ നല്ല ഉയരും തടിയുമുള്ള ഒരു സെക്യൂരിറ്റി മാന്‍ . എന്നെ കണ്ടതും അയാള്‍ “ എന്താ മോനെ”. ഉടനെ ഞാന്‍ സിനിമ കാണാന്‍ വന്നതാ എന്ന് പറഞ്ഞു. ഏതാ സ്കൂള്‍ അയാള്‍ വീണ്ടും ചോദിച്ചു ‘ചെമ്മനാട് ‘ ഞാന്‍ അഭിമാനത്തോടെ ഉത്തരം പറഞ്ഞു. ഇന്നെങ്കിലും നിനക സമയത്ത് വന്നു കൂടെ സിനിമ തുടങ്ങി എന്നാ തോന്നുന്നെ വേഗം അകത്തു കയറിക്കോ എന്ന് പറഞ്ഞു അയാള്‍ ഗേറ്റ് തുറന്നു .
അങ്ങനെ അകത്ത് കടന്നു, അകത്തു കടന്നപ്പോള്‍ തീയറ്ററിന്റെ കുറെ വാതുകള്‍ കണ്ടു. പക്ഷെ വാതിലുകള്‍ എല്ലാം അടഞ്ഞു കിടക്കുന്നു. എന്റെ സിനിമ ടിക്കെറ്റ് എടുത്തു ഒന്ന് കൂടി ഞാന്‍ നോക്കി. ഇല്ല ഇതിലും ഒന്നും എഴുതിയിട്ടില്ല. ഇനി ഇപ്പോള്‍ ഏതു വാതിലില്‍ കയറും? ആരോട് ചോദിക്കും? അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ എന്നോട് തന്നെ ഞാന്‍ ചോദിച്ചു കൊണ്ടിരുന്നു. പെട്ടാന്നാണ് ജോസ് എന്ന ഒരു മാഷ് വാതില്‍ തുറന്നു പുറത്തു വന്നത്, മാഷിനെ കണ്ടതും ഞാന്‍ മാഷിന്റെ അടുത്തേക്ക് ഓടി. എന്നെ കണ്ടതും മാഷ് എന്നോട് വിളിച്ചു പറഞ്ഞു ‘എന്താ വൈകിയെ, എന്തായാലും ഇനി മിണ്ടാന്‍ നേരമില്ല വേഗം ആദ്യം കാണുന്ന വാതില്‍ തുറന്നു അകത്തു കയറിക്കോ, മാഷിന്റെ വാക്ക് കേട്ടതും ഞാന്‍ മലയാള സിനിമയിലെ അറിയുന്ന നടന്മാരെയും നടികളെയും മനസ്സില്‍ ഓര്‍ത്തു കൊണ്ട് തീയറ്ററിന്റെ ആദ്യ വാതിലില്‍ കൂടി തന്നെ അകത്തു കയറി. കയറുമ്പോള്‍ ഏതു കാലാണ് ആദ്യം കുത്തിയതെന്ന് ഓര്‍മ്മയിലില്ല.
അകത്തു മുഴുവനും ഇരുട്ട്, ഒരു വലിയ സ്ക്രീന്‍ അതില്‍ കുറെ കുഞ്ഞുങ്ങള്‍ ഓടുന്നു (സിനിമ നടന്നു കൊണ്ടിരിക്കുന്നു), പിന്നെ കുറെ പേരെ ഇരികുന്നതായി കാണാം, പക്ഷെ ഒന്നും വെക്തമല്ല. അകത്തെ കാഴ്ചകള്‍ ഒപ്പി എടുക്കുന്ന സമയം പിന്നില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു ‘ ഡാ അവിടെ ഇരി’ അങ്ങനെ ഞാന്‍ ആദ്യം കണ്ട സീറ്റില്‍ തന്നെ ഇരുന്നു. അപ്പോളാണ് ഞാന്‍ കാര്യം ശ്രദ്ധിച്ചത് ഫസ്റ്റ് സീറ്റില്‍ ഒന്നും ആരെയും കാണുന്നില്ല, ഇതെന്തു കഥ ഇത്ര അടുത്ത് സീറ്റ് ഉണ്ടായിട്ടും എല്ലാവരും എന്തിനാ ബാക്കില്‍ പൊയ് ഇരികുന്നത് (അതിന്റെ കാര്യം പിന്നെ ഞാന്‍ തന്നെ കണ്ടു പിടിച്ചു) ചെമ്മനാട് സ്കൂളില്‍ നിന്ന് വന്ന ആരെയെങ്കിലും കാനുന്ടോ എന്ന് ഞാന്‍ ഇടയ്ക്കു നോക്കി കൊണ്ടിരുന്നു. പക്ഷെ ഒരു രക്ഷയും ഇല്ല ആരെയും കണ്ടില്ല. സ്ക്രീനില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹിന്ദി സിനിമയുടെ മലയാളം പതിപ്പ് കളിക്കുന്നു (സത്യം പറയാലോ സിനിമ എനിക്ക് ഇഷ്ടമായില്ല). അങ്ങനെ ഒരു മണികൂര്‍ കഴിഞ്ഞു അപ്പോള്‍ അതാ സ്ക്രീനില്‍ ഇടവേള എന്ന് എഴുതി കാണിക്കുന്നു. അകത്ത് ഒന്ന് രണ്ടു വിളികിന്റെ വെളിച്ചം തെളിഞ്ഞു. പലരും പുറത്തേക പൊയ്, കൂടെ ഞാനും പൊയ്. അപ്പോള്‍ അതാ ചെമ്മനാട് സ്കൂളില്‍ നിന്നും വന്ന കുറെ കുട്ടികള്‍. എന്നെ കണ്ടതും എന്റെ ക്ലാസ്സിലെ കുട്ടികള്‍ എന്റെ ചുറ്റും കൂടി. പിന്നെ ഓരോ ചോദ്യങ്ങള്‍ ‘എപ്പോള്‍ വന്നു? എങ്ങനെ വന്നു? എവിടെ ഇരുന്നു എന്നോകെ. അതിന്റെ ഇടക ആരോ വന്നു ഒന്ന് രണ്ടു ചക്ക്ളി തന്നു. അപ്പോളേക്കും വലിയ മണി അടി, എല്ലാവരും അകത്തു ഓടി കയറി. കൂടത്തില്‍ എന്നെയും വലിച്ചു കൊണ്ട് പൊയ്. അങ്ങനെ അവിടെ ഇരുന്നു അപ്പോള്‍ എന്റെ സുഹുര്‍ത്തു എന്നോട് പറഞ്ഞു ഇതാണ് ബാല്‍കണി സീറ്റ്, ഇവിടെ ഇരുന്നാല്‍ മുമ്പില്‍ ഇരികുന്നതിനേക്കാള്‍ നന്നായി കാണും.
അങ്ങനെ സിനിമയുടെ രണ്ടാം ഭാഗം തുടങ്ങി, പക്ഷെ ആരുടെയും ശ്രദ്ധ സിനിമയില്‍ അല്ല, പെണ്ണുങ്ങളൊക്കെ ക്ലാസ്സിലെ പോലെ തന്നെ പൊങ്ങച്ചം പറഞ്ഞു അടി പിടി കൂടുന്നു. ആണുങ്ങള്‍ എന്തോ കാര്യമായ ചര്‍ച്ചയില്‍, ഞാനും എന്റെ ഒരു കാതു അങ്ങോട്ട് തിരിച്ചു വെച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കാര്യങ്ങളൊക്കെ എനിക്കും പിടി കിട്ടി
ചര്‍ച്ച ഇതായിരുന്നു ..
അതെ തീയറ്ററില്‍ പതിനൊന്നര മണിക മമ്മുട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘ദാദ സാഹിബു’ ഉണ്ട്. ഈ സിനിമ കഴിഞ്ഞാല്‍ പലര്‍ക്കും ആ സിനിമക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ക്ലാസ്സ് ഉച്ചക തുടങ്ങുന്നത് കൊണ്ട് അപ്പോഴേക്കും ആ സിനിമയും കണ്ടു ക്ലാസ്സില്‍ എത്താന്‍ പറ്റും, എങ്കിലും മാഷിനോട് പറഞ്ഞാല്‍ ഈ കാര്യം സമ്മതിക്കില്ല എന്നറിഞ്ഞത് കൊണ്ട് മാഷിനോട് വേറെ എന്തങ്കിലും കള്ളം പറയാനുള്ള ഒരുക്കത്തിലാണ് പലരും. ഒടുവില്‍ പലരും കരാറില്‍ ഒപ്പ് വെച്ചു. എന്നോടും വരുന്നില്ലേ എന്ന് തിരക്കി കൊണ്ടിരുന്നു. എന്റെ നാട്ടിലെ ഒരു സുഹുര്‍ത്തു കൂടി പോകാന്‍ റെഡി ആയി കരാറില്‍ ഒപ്പിട്ടു. ഞാന്‍ കുറച്ചു ആലോചിച്ചു നിന്നു. എനിക്കും വല്ലാത്ത പൂതി തോന്നി. കാരണം മമ്മുട്ടി ഡബിള്‍ റോളില്‍ അഭിനയിച്ച ഈ സിനിമയെ ഭയങ്കര അഭിപ്രയാമാണ് എല്ലാവരും പറഞ്ഞു കേട്ടത്. ഉടനെ തന്നെ ഞാനും ആ കരാറില്‍ ഒപ്പിട്ടു. കൂടെ ടിക്കറ്റ് എടുക്കാനുള്ള എന്റെ ഷെയര്‍ ഞാന്‍ ഒരാളെ ഏല്പിച്ചു.
അങ്ങനെ സിനിമ കഴിഞ്ഞു. മാഷും കുട്ടികളും തിരിച്ചു പോകാനുള്ള ഒരുകത്തിലാണ്. അപ്പോള്‍ ഞങ്ങള്‍ മാഷിനോട് പറഞ്ഞു ‘ ഞങ്ങള്‍ ഫുഡ് ഒക്കെ കഴിച്ചു കുറച്ചു കഴിഞ്ഞു വരാം’. പാവം മാഷും ഒന്നും പറഞ്ഞില്ല. അങ്ങനെ മാഷും പിന്നെ പെണ്‍കുട്ടികളും, പിന്നെ കുറച്ചു നല്ല ആണ്‍കുട്ടികളും മാഷിന്റെ കൂടെ തന്നെ തിരിച്ചു പോയി. ഞങ്ങള്‍ കുറച്ചു പേര്‍ അടുത്ത സിനിമ കാണാനുള്ള സിനിമാ ടിക്കറ്റ് വാങ്ങാനുള്ള ക്യുഇല്‍ നിന്നു. കുറച്ചു കഷ്ട്ടപെട്ടിട്ടായാലും സിനിമ ടിക്കറ്റ് നേടി എടുത്തു.
അങ്ങനെ മമ്മുട്ടിയെ വലുതായി ആദ്യമായി ഇത്രയും അടുത്ത വെച്ചു കാണുന്നു. സിനിമയിലെ ഓരോ സീനിനും കൂവലും കയ്യടിയും, ചിലപ്പോള്‍ അന്ന് സിനിമ ഹാളില്‍ ഞങ്ങളുടെശബ്ദമായിരുന്നു അതികവും. അപ്പോളാണ് എനിക്ക് മനസ്സിലായത് ശരിക്കും തീയേറ്ററില്‍ സിനിമ കാണുന്നതിന്റെ രസങ്ങള്‍! അന്ന് പ്രതേകിച്ചും വല്ലാത്ത രസമായിരുന്നു. ഒരു പക്ഷെ ആദ്യമായി കണ്ടത് കൊണ്ടായിരിക്കാം, അല്ലങ്കില്‍ കൂട്ടുകാര്‍ കൂടെ ഉള്ളത് കൊണ്ടാകാം. ഒടുവില്‍ എല്ലാം ശുഭമായി അവസാനിപിച്ചു സ്കൂളിലേക്ക് മടങ്ങി.
അവിടെ എത്തി ക്ലാസ്സില്‍ കയറിപ്പോള്‍ വല്ലാത്ത ഒരു പന്തികേട് പോലെ, ഞങ്ങള്‍ കുറച്ചു പേര്‍ ക്ലാസ്സില്‍ കയറിയപ്പോള്‍ ക്ലാസ്സിലെ മറ്റു കുട്ടികള്‍ എന്തോ പിറുപിറുക്കുന്നു. ഒടുവില്‍ ക്ലാസ്സിലെ ഒരു സുഹുര്‍ത്തു എന്നോട് ഉറക്കെ വിളിച്ചു ചോദിച്ചു ‘അല്ല ആരാ മോനെ ഈ സപ്പര്‍?’.( ഈ ചോദ്യം ദാദ സാഹിബു സിനിമയിലെ അന്ന് വലിയ ഹിറ്റ് അയ ഒരു ഡയലോഗ് ആയിരുന്നു) അത് കൊണ്ട് അവന്റെ ചോദ്യത്തിന്റെ എല്ലാ അര്‍ത്ഥവും ഞാന്‍ ഊഹിച്ചു പൂരിപ്ച്ചു എടുത്തു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ എനിക്ക് ടിക്കറ്റ് സമ്മാനിച്ച ആ പെണ്‍കിളി പറഞ്ഞു “നിങ്ങള്‍ രണ്ടാമത് ദാദ സാഹിബു കാണാന്‍ പോയത് ഇവിടെ എല്ലാവര്ക്കും അറിഞ്ഞു, നിങ്ങളെ ആരോ ഒറ്റി കൊടുത്തുവെന്നു”. അങ്ങനെ കുറച്ചു നാള്‍ വരെ ഈ ചോദ്യം പല സ്ഥലത്ത് നിന്നും ഞങ്ങള്‍ കേട്ട് കൊണ്ടേ ഇരുന്നു ....
ഈ അനുഭവ കുറിപ്പ് ഇവിടെ അവസാനിപ്പികുമ്പോള്‍ ഒരു ചോദ്യത്തിനുള്ള ഉത്തരം നിങ്ങള്‍ക കിട്ടില്ല എന്നറിയാം. പാവം അന്ന് എന്നെ സഹായിച്ച ആ സുഹുര്‍ത്തിനോട് പറയാന്‍ കഴിയാത്ത നന്ദി വാക്കുകള്‍ ഞാന്‍ ഇന്ന് ഇവിടെ കുറിക്കുന്നു.......നന്ദി ..നന്ദി ...