പെരുന്നാള്‍ ആഘോഷികുമ്പോള്‍........
അത്മവിര്‍വൃതിയുടെ നിറവില്‍ ഇതുല്‍ ഫിത്വര്‍ സമാഗതമാകുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സവ്വാല്‍ അമ്പിളി തെളിയഞ്ഞത് മുതല്‍ മുസ്ലിം സമൂഹം പെരുന്നാളിന്റെ ആഘോഷങ്ങള്‍ തുടങ്ങറായി.ഒരു മാസത്തിലെ സഹനത്തിന്റെയും ക്ഷമയുടെയും നാളുകള്‍ ,പ്രാതനയുടെ നീണ്ട രാവുകള്‍,മനസ്സില്‍ മാലാഖകള്‍ വന്ന നോമ്പിന്റെ പുണ്യകാലം വിടപറയുമ്പോള്‍ അല്ലാഹു നമുക്ക് സന്തോഷിക്കാന്‍ തന്ന മറ്റൊരു അനുഗ്രഹമാണ് ചെറിയ പെരുന്നാള്‍ ആഘോഷം .
"എല്ലാ സമുദായത്തിനും ആഘോഷദിനമുണ്ട്,ഈദുല്‍ ഫ്വിതര്‍ നമ്മുടെ ആഘോഷമാണ്"(ഹദീസ്),
തക്ബീര്‍ കൊണ്ട് നഗരവും പള്ളികളും പെരുന്നാളിനെ വരവേല്‍കുമ്പോള്‍,എങ്ങും സന്തോഷത്തിന്റെ പരിമളങ്ങള്‍.മനസ്സില്‍ സന്തോസത്തിന്റെ ഒരായിരം മൊട്ടുകള്‍ വിരിയുന്നു. വ്ര്തമാനുഷ്ടിച്ച എല്ലാവര്‍കുമാണ് പെരുന്നാള്‍ ആഘോഷം ,വ്രതാനുഷ്ട്ടനത്തില്‍ വന്നു പോയേകാവുന്ന വീഴ്ചകള്‍ മാപ്പ്നല്‍കാനും വ്രത ശുദ്ധിയുടെ പൂര്‍ണതയ്ക്കും വേണ്ടിയാണു ആഘോഷം.ആഘോഷങ്ങള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കുകയാണ് വേണ്ടത്.
പെരുന്നാള്‍ നല്ല രീതിയില്‍ തന്നെ ആഘോഷികണം,കാരണം ഒരികല്‍ പെരുന്നാള്‍ ദിവസം മുഹമ്മദ് റസൂല്‍ (സ) വീട്ടിലേക് കയറി ചെന്ന സിദ്ദിഖുല്‍ അക്ബര്‍ (റ) തന്റെ പുത്രിയും രസൂലിന്റെ പത്നിയുമായ ആയിഷ (റ) വിന്റെ അടുത്ത് വെച്ച് രണ്ടു സ്ത്രീകള്‍ ഇസ്ലാം ചരിത്രങ്ങള്‍ പറയുന്ന ബ്യ്തുകള്‍ പാടി കൊണ്ടിരിക്കുന്നു ,ഇത് കണ്ട സിദ്ദിഖുല്‍ അക്ബര്‍ (റ) കോപത്തോടെ അവരോട് അത് നിര്‍ത്താന്‍ പറഞ്ഞു ,അപ്പോള്‍ അവിടെ കിടന്ന കൊണ്ടിരുന്ന റസൂല്‍ സിദ്ദികു (റ) നോട് പറഞ്ഞു "ഇന്ന് പെരുന്നാള്‍ ദിവസമാണ് ,അത് ആഘോഷിക്കാനുള്ളതാണ് ,അവരത് ആഘോഷികട്ടെ .
പെരുന്നാള്‍ ആഘോഷികുക ,പക്ഷെ ഇസ്ലാം വിര്തത്തില്‍ നിന്ന് വേണം എല്ലാം എന്ന് മാത്രം,റസൂല്‍ നമുക്ക് പടിപിച്ചു തന്ന രീതിയില്‍ ആകണമെന്ന് മാത്രം.
എല്ലാ ഇടത്തും തക്ബീറുകള്‍ ചൊല്ലി കൊണ്ടിരിക്കുക,ഫിതര്‍ സാകാത് നല്കുക, പുത്തന്‍ വസ്ത്രങ്ങളും,സുഗന്ദം ഉപയോഗിക്കുക ,നിസ്കാരത്തിനു മുമ്പ് ഭക്ഷണം കഴിക്കുക . വീട്ടില്‍ നല്ല സദ്യകള്‍ ഉണ്ടാക്കി എല്ലാവരെയും സല്‍കരിക്കുക.കുട്ടികള്‍ക്ക് സമ്മാനങള്‍ നല്കുക,പുണ്യ കേന്ദ്രങ്ങളേയും മഹതുക്കളെയും സന്ദര്‍ശിച്ചു ബറകത്ത് നേടുക .അതുപോലെ പെരുന്നാള്‍ ആശംഷകള്‍ നല്‍കല്‍. ഇതുപോലെയുള്ള കാര്യങ്ങളാകണം നമ്മള്‍ ചെയ്യുക
പലപോഴും പെരുന്നാള്‍ ആഘോഷങ്ങള്‍ അതിര്‍വരമ്പുകള്‍ കടന്നു പോകുന്ന അവസ്ഥയ. പ്രതേകിച്ചും കാസറഗോഡ്, ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കണം. ആഘോഷങ്ങളില്‍ ഇസ്ലാമികത കടന്നു വരണം.
നമ്മുടെ ആഘോഷങ്ങളുടെ ആഹ്ലാദങ്ങള്‍ നിയന്ത്രണം വിടാതിരിക്കാന്‍ എന്തങ്ങിലും തടയിടല്‍ അവിശ്യമായിരികുന്നു. കുടിച്ചും കൂത്താടാനുമുള്ളതാണ് പെരുന്നാള്‍ എന്ന ചിന്ത മുസ്ലിം സമുദായത്തെ ഈയിടെയായി പിടികൂടിയിട്ടുണ്ട്.ഇതര സമുദായത്തില്‍ നിന്ന് പകര്‍ന്ന ഈ മനോഭാവം മാറണം.അല്ലാഹു തൃപിതിപെട്ട് സമ്മാനിച്ച പുണ്യദിനത്തെ അവന്‍ ത്രിപ്തിപെടുന്ന കാര്യങ്ങള്‍ക്ക് വിനിയോഗികണം .ഒരു കുടം പാല്‍ ചീത്തയാകാന്‍ ഒരു തുള്ളി തൈര് മതി. ചെറിയ ഒരു അനിഷ്ട്ട സംഭവം മതി എല്ലാവരെയും കുറ്റപെടുത്താന്‍.
എത്ര തിരക്കായാലും പ്രവാസികള്‍ പെരുന്നാള്‍ നല്ല രീതിയില്‍ തന്നെ ആഘോഷികാറുണ്ട്.പരസ്പരം എല്ലാവരും ഒന്നിച്ചു കൂടിയും പരസപരം കെട്ടിപിടിച്ചും അവരുടെ സന്തോഷങ്ങള്‍ പങ്കുവെകുന്നു.നാട്ടിലുള്ള കുടുംബകരേയും,കൂട്ടുകാരേയും ഫോണിലൂടെയും മറ്റും ആശംഷകള്‍ അറിയിക്കാന്‍ പ്രവാസികള്‍ മറകാറില്ല.ഇത്തരം ആഘോഷങ്ങള്‍ തുടരുക തന്നെ ചെയ്യണം.നാട്ടിലെയും നല്ല ആഘോഷ രീതികള്‍ തുടരണം. ചെറു സംഘങ്ങളായി വീടുകള്‍ തോറും കയറി ഇറങ്ങി പെരുന്നാള്‍ സന്തോഷം പങ്കുവെക്കണം.
ലോക സമൂഹത്തിനു നന്മയുടെ സന്ദേശവുമായി ഈ പെരുന്നാളും നമ്മളില്‍ നിന്ന് കടന്നു പോകട്ടേ. ഏല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റെയും പെരുന്നാള്‍ ദിനം ആഘോഷിക്കുന്നു.
great one
ReplyDelete